X
    Categories: indiaNews

‘ഞാന്‍ സാറല്ല, പേര് വിളിച്ചാല്‍ മതിയെന്ന് രാഹുല്‍ഗാന്ധി’; കരഘോഷത്തോടെ വിദ്യാര്‍ത്ഥികള്‍

ഡല്‍ഹി: തന്നെ ‘സര്‍’ എന്ന് അഭിസംബോധന ചെയ്ത വിദ്യാര്‍ത്ഥിയെ തിരുത്തി രാഹുല്‍ ഗാന്ധി. തന്നെ ‘സര്‍’ എന്ന് വിളിക്കേണ്ടെന്നും രാഹുല്‍ എന്ന് വിളിച്ചാല്‍ മതിയെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. അപ്രതീക്ഷിതമായ രാഹുലിന്റെ പ്രതികരണത്തെ നിറഞ്ഞ കയ്യടികളോടെയാണ് വിദ്യാര്‍ത്ഥി സദസ്സ് ഏറ്റെടുത്തത്.

പുതുച്ചേരി ഭാരതിദാസന്‍ സര്‍ക്കാര്‍ കോളേജിലെ വിദ്യാര്‍ത്ഥി സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ചോദ്യം ചോദിക്കുന്നതിനിടെയാണ് രാഹുലിനെ വിദ്യാര്‍ത്ഥിനികളിലൊരാര്‍ സര്‍ എന്ന് വിളിച്ചത്. എന്നാല്‍ ‘എന്റെ പേര് രാഹുല്‍ എന്നാണ്, അങ്ങനെ വിളിച്ചാല്‍ മതിയാവും. നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിന്‍സിപ്പാളിനേയോ അധ്യാപകരേയോ അങ്ങനെ വിളിക്കാം. പക്ഷെ, എന്ന രാഹുല്‍ എന്ന് വിളിക്കുക’ രാഹുലിന്റെ വാക്കുകളെ ദീര്‍ഘനേരത്തെ കയ്യടികളോടെയാണ് സദസ്സ് സ്വാഗതം ചെയ്തത്.

‘എന്നാല്‍ നിങ്ങളെ ഞാന്‍ രാഹുല്‍ അണ്ണാ എന്ന് വിളിക്കട്ടേ?’ വിദ്യാര്‍ത്ഥിയുടെ അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു. ‘അത് നല്ലതാണ്, അങ്ങനെ വിളിച്ചോളൂ’ എന്ന രാഹുലിന്റെ മറുപടിയും കയ്യടികളോടെ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു. ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് ഫോട്ടോയെടുക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

Test User: