മുഹമ്മദ് യാമിന്റെ മാതാപിതാക്കളെ കണ്ട് മടങ്ങവെ വളരെ അപ്രതീക്ഷിതമായാണ് രാഹുല്‍ഗാന്ധി ചുണ്ടേലുള്ള ചെറിയ തട്ടുകടയില്‍ കയറിയത്. എന്നാല്‍ ഈ സമയം കടയുടമ അസീസ് അപ്പോഴും ഇതൊന്നും അറിയാതെ കടയ്ക്കകത്തെ മുറിയില്‍ വിഭവങ്ങള്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു.
തട്ടുകടയിലെ ജോലിക്കാരനാണ് രാഹുല്‍ഗാന്ധിയെ കടയിലേക്ക് വരവേറ്റത്. ഇവിടെ നിന്നും അദ്ദേഹം ചിക്കന്‍ അടയും സമൂസയും ചായയും കഴിച്ച് കടയിലെ ജോലിക്കാരനോട് വിശേഷങ്ങള്‍ ചോദിച്ചറിയാനും രാഹുല്‍ മറന്നില്ല.