X

ദാദ്രിയിലെ ജനങ്ങളുടെ പരാതി കേട്ട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ ദാദ്രിയിലെത്തി ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ രാഹുല്‍ഗാന്ധി നേരിട്ട് ചോദിച്ചറിഞ്ഞു. പ്രധാനമന്ത്രി നടത്തുന്നത് പാവങ്ങള്‍ക്കെതിരായ യുദ്ധമാണ്. ഇന്ത്യക്കാരെ മുഴുവന്‍ പ്രധാനമന്ത്രി പണമില്ലാത്തവരാക്കി. സത്യസന്ധരായ ആളുകള്‍ ക്യൂവില്‍ നില്‍ക്കുകയാണെന്നും ദാദ്രി സന്ദര്‍ശിച്ച് രാഹുല്‍ പറഞ്ഞു.

വ്യവസായികള്‍ എട്ടുലക്ഷം രൂപയാണ് ബാങ്കുകളില്‍ നിന്ന് കടമെടുത്തത്. എന്നാല്‍ ഇതുവരെ അത് തിരച്ചടച്ചിട്ടല്ല. അവരില്‍ നിന്ന് പണം തിരികെ പിടിക്കുന്നതിന് പകരം പ്രധാനമന്ത്രി ജനങ്ങളെ ക്യൂവില്‍ നിര്‍ത്തിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ വലിയ കുംഭകോണമാണെന്നും ആര്‍ക്കൊക്കെ ഗുണം കിട്ടിയെന്ന് തനിക്ക്
അറിയാമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഇതോടെ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. പി ചിദംബരവും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

chandrika: