X
    Categories: CultureNewsViews

കോണ്‍ഗ്രസ് പ്രസിഡണ്ട് പദവിയില്‍ ‍ തുടരുമോ? നിലപാട് പരസ്യമായി പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡണ്ട് പദവിയില്‍ തുടരാനില്ലെന്ന നിലപാട് പരസ്യമാക്കി രാഹുല്‍ ഗാന്ധി. പുതിയ പ്രസിഡണ്ടിനെ എത്രയും പെട്ടന്ന് തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി തയ്യാറാവാണം. തന്റെ രാജി പ്രഖ്യാപിച്ച് കഴിഞ്ഞ കാര്യമാണ്. ഇനി പ്രസിഡണ്ട് പദവിയില്‍ തുടരാനില്ലെന്നും രാഹുല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സൗകര്യപ്രദമായ സമയം നോക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി എത്രയും വേഗം യോഗം ചേര്‍ന്ന് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കണം. പുതിയ പ്രസിഡണ്ട് നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നുള്ള ആളാവണമെന്നും രാഹുല്‍ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം നടന്ന പ്രവര്‍ത്തകസമിതിയിലാണ് രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപിച്ചത്. തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം രാജിയില്‍ നിന്ന് പിന്‍മാറാന്‍ രാഹുലിനെ നിര്‍ബന്ധിച്ചിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: