നിങ്ങള്‍ പറയുന്ന രാഹുല്‍ഗാന്ധി എത്രയോ വര്‍ഷം മുമ്പുള്ളതാണ്. ‘ രാഹുല്‍ഗാന്ധിയോട് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടിയാണിത്. ഭാരത് ജോഡോ യാത്രകൊണ്ട് താങ്കളെന്ത് പഠിച്ചുവെന്ന ചോദ്യത്തിനായിരുന്നു മറുപടി. മുമ്പ് രണ്ടുമണിക്കൂറാണ് ഞാന്‍ ക്ഷമിച്ചിരുന്നത്. ഇപ്പോഴത് എട്ടുമണിക്കൂര്‍ വരെയായി. ഭാരത് ജോഡോയാത്ര ക്ഷമാശീലം പഠിപ്പിച്ചുവെന്ന അര്‍ത്ഥത്തില്‍ അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് ഇനിയില്ലെന്ന ധ്വനിയും ആ വാക്കുകളിലുണ്ടായിരുന്നു.
ഈ യാത്ര ഒരു തപസ്യയാണ്. രാജ്യത്തെ വിഭജിക്കുന്ന സംഘപരിവാര്‍, ബി.ജെ.പി അജണ്ടക്കെതിരായി. ‘മധ്യപ്രദേശിലെ പര്യടനത്തിനിടെയായിരുന്നു വാര്‍ത്താസമ്മേളനം. പാര്‍ട്ടിയില്‍നിന്ന് നേതാക്കള്‍ പോകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് പുതിയ പ്രസിഡന്റിനോട് ചോദിക്കൂ എന്നായിരുന്നു രാഹുലിന്റെ മറുപടി. പണംകിട്ടിയാല്‍ എം.എല്‍.എമാര്‍ പോകുമെന്ന കാര്യത്തോട് തനിക്ക് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.