നടന്‍ മാമുക്കോയയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മലയാളത്തിലെ മുതിര്‍ന്ന നടന്‍ മാമുക്കോയയുടെ വിയോഗത്തില്‍ ദുഃഖമുണ്ട്. ബഹുമുഖ പ്രതിഭയാണ് മാമുക്കോയ. മലയാള സിനിമയ്ക്ക് നല്‍കിയ ശ്രദ്ധേയമായ സംഭാവനകളില്‍ അദ്ദേഹം എന്നും ഓര്‍മിക്കപ്പെടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവര്‍ക്കും അദ്ദേഹത്തിന്റെ എല്ലാ ആരാധകരോടും ആത്മാര്‍ത്ഥമായ അനുശോചനം രേഖപ്പെടുത്തുന്നു. രാഹുല്‍ ഗാന്ധി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.