ചെന്നൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ചെന്നൈയിലെത്തി ഡിഎംകെ നേതാവ് കരുണാനിധിയെ സന്ദര്‍ശിച്ചു. ചെന്നൈ കാവേരി ആസ്പത്രിയിലാണ് കരുണാനിധി ചികിത്സയില്‍ കഴിയുന്നത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
കരുണാനിധിയെ കണ്ടുവെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. എത്രയും പെട്ടെന്ന് സുഖപ്പെടട്ടേ. ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നു. കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവെന്നും രാഹുല്‍ഗാന്ധി അറിയിച്ചു.
ജയലളിത ആസ്പത്രിയില്‍ കഴിയുമ്പോഴും കരുണാനിധി ചികിത്സയിലായിരുന്നു. പിന്നീട് വീട്ടിലെത്തിയെങ്കിലും ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി വീണ്ടും ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നേരത്തെ ജയലളിത ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴും രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷമാണ് ഡിഎംകെ നേതാവിനെ സന്ദര്‍ശിക്കുന്നതിനും രാഹുല്‍ ഗാന്ധി എത്തിയിരിക്കുന്നത്.