അഹമ്മദാബാദ് : കോര്‍പറേറ്റുകളുടെ കടം എഴുതിതള്ളുന്ന മോദിക്ക് കര്‍ഷകരോട് ചിറ്റമ്മനയമാണ് കാണിക്കുന്നത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വന്‍കിട കമ്പനികള്‍ക്ക് സഹായവും അവരുടെ കടങ്ങള്‍ എഴുതിതള്ളുന്ന പ്രധാനമന്ത്രി മോദി കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുന്നതിനും അവരുടെ ഉല്‍പ്പന്നം വേണ്ടവിധം വില്‍ക്കുവാനുള്ള സൗകര്യമൊരുക്കുന്നതില്‍ എന്താണ് ചെയ്തതെന്നും രാഹുല്‍ ചോദിച്ചു. ഇത് ചിറ്റമ്മ നയമാണെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മോദിയോടുള്ള പ്രതിദിനം ഒരു ചോദ്യം കാമ്പെയ്‌നിന്റെ ഭാഗമായാണ് രാഹുല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ഷകര്‍ക്ക് വേണ്ടി ഇതുവരെ എന്ത് ചെയ്‌തെന്ന് ചോദിച്ചത്.
കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതും, വിളകളുടെ ശരിയായ വിലയും നിങ്ങള്‍ നല്‍കിയിട്ടില്ല, കൃഷിക്കാര്‍ക്ക് വിളയുടെ മേല്‍ ഇന്‍ഷൂറന്‍സ് തുക ലഭ്യമാക്കും എന്നു പറഞ്ഞതും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. വെള്ളത്തിനായുള്ള കുഴല്‍ക്കിണര്‍ ക്രമീകരിണവും എവിടെയുമെത്തിയിട്ടില്ല രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഗബര്‍സിങ് ടാക്‌സ്(ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് ) വന്നതോടെ കര്‍ഷകര്‍ തൊഴില്‍ രഹിതാരായി. ഇവരെ സംരക്ഷിക്കുന്നതില്‍ മോദി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും
രാഹുല്‍ ചോദിച്ചു.