തിരുവനന്തപുരം: ദേശീയ തലത്തില്‍ കോണ്‍ഗ്രസില്ലാതെ ബി.ജെ.പിയെ നേരിടാനാകില്ലെന്ന് സീതാറാം യെച്ചൂരിക്കൊപ്പം പ്രകാശ് കാരാട്ടിനും സമ്മതിക്കേണ്ടി വന്നതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെന്ത് പ്രസക്തി എന്ന ചോദ്യം ഉയരുന്നതിനിടെയാണ് രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവ്. നരേന്ദ്ര മോദിക്കെതിരായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കാന്‍ ഇടതുപക്ഷത്തിനും ബാധ്യതയില്ലേ എന്ന ചോദ്യം കൂടി ഉയരുന്നതോടെ സി.പി.എം വയര്‍ക്കും.
ബി.ജെ.പിയുടെ ഫാസിസ്റ്റ് സമീപനത്തിന് സമാന രീതിയിലാണ് സംസ്ഥാനത്ത് സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയവും. എതിരാളികളെ ഉന്മൂലനം ചെയ്യാനുള്ള ’51 വെട്ട്’ ദേശീയതലത്തില്‍ തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും സി.പി.എം നയത്തില്‍ മാറ്റം വരുത്തിയില്ല. ‘ഭരണത്തിനൊപ്പം സമരവും’ എന്ന പഴയമുദ്രാവാക്യം ‘ഭരണവും കൊലപാതകവും’ എന്ന് തിരുത്തിയതായി തോന്നുംവിധമായിരുന്നു തുടര്‍ച്ചയായി അരങ്ങേറിയ കൊലപാതക പരമ്പര. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഫാസിസ്റ്റ് നിലപാടിനെ നിശിദമായി വിമര്‍ശിക്കുന്ന സി.പി.എമ്മും ഇടതുപക്ഷവും ബി.ജെ.പിക്കു തെരഞ്ഞെടുപ്പുകാലത്തുപോലും ബി.ജെ.പിയെ വെല്ലുന്ന ഫാസിസ്റ്റ് സമീപനമാണ് തുടരുന്നത്. വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ മണ്ഡലത്തിലെ കോളജില്‍ വോട്ടുചോദിക്കാന്‍ എത്തുന്നതുപോലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പരസ്യമായി തടഞ്ഞു.
തങ്ങളാണ് ബി.ജെ.പിയുടെ യഥാര്‍ത്ഥ ശത്രുക്കളെന്നും തങ്ങളെ തോല്‍പ്പിക്കാന്‍ യു.ഡി. എഫ് ബി.ജെ.പിയുമായി നീക്കുപോക്കുണ്ടാക്കുകയാണെന്നുമുള്ള പഴയ പല്ലവി ആവര്‍ത്തിച്ച് തെരഞ്ഞെടുപ്പ് രംഗത്തെ ചര്‍ച്ച വഴിതിരിച്ചുവിടാന്‍ ശ്രിച്ചതിനൊപ്പം ബി.ഡി.ജെ.എസ് സ്ഥാപകന്‍ വെള്ളാപ്പള്ളി നടേശനിലൂടെ ബി.ജെ.പിയുമായി ചങ്ങാത്തത്തിന് സി.പി.എം ശ്രമം ശക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് മത്സരിക്കാന്‍ ഒരുങ്ങുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. രാഹുല്‍ ഗാന്ധിയുടെ വരവ് തടയാന്‍ സി.പി.എം ഡല്‍ഹിയില്‍ ശക്തമായ ഇടപെടല്‍ നടത്തിയെങ്കിലും അതെല്ലാം അവഗണിച്ച് വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെ സി.പി.എം ഉയര്‍ത്തിയ ആരോപണങ്ങള്‍ അവര്‍ക്കുതന്നെ തിരിച്ചടിയായി. ബി.ജെ.പി വിരുദ്ധ സര്‍ക്കാരിന്റെ ചുക്കാന്‍ പിടിക്കേണ്ട രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ എല്‍.ഡി.എഫിന്റെ ബി.ജെ.പി വിരുദ്ധത അപ്രസക്തമാകുന്നതിനൊപ്പം ഇവിടെ ആര് ബി.ജെ.പിയുടെ യഥാര്‍ത്ഥ ശത്രു എന്ന ചോദ്യം പ്രസക്തമാകുകയും ചെയ്യും.
ഉത്തരം പരതിയ സി.പി.എമ്മിന്റെ ‘മുണ്ടാട്ടം’ മുട്ടിച്ച് രാഹുല്‍
Tags: loksabha election 2019