ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് തന്റെ ഫോണ്‍ ചോര്‍ത്തിയതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിച്ചു.
ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നും മുന്‍കരുതല്‍ എടുക്കണമെന്നും രഹസ്യാന്വോഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ലേണിങ് ടു ലിസണ്‍ ഇന്‍ ദി 21സ്റ്റ് സെഞ്ച്വറി എന്ന വിഷയത്തില്‍ എംബിഎ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.