ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതി നിശിത വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി എന്തു തരം ഹിന്ദുവാണെന്ന് ചോദിച്ച രാഹുല്‍ മോദിക്ക് ഹിന്ദുയിസത്തിന്റെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് അറിയില്ലെന്നും പറഞ്ഞു. അതേ സമയം ഉദയ്പൂരില്‍ ബിസിനസ് കമ്മ്യൂണിറ്റിയെ അഭിസംബോധന ചെയ്യവെയായ് രാഹുല്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചത്.
എന്താണ് ഹിന്ദുയിസത്തിന്റെ അന്തസത്ത? എന്താണ് ഗീതയില്‍ പറയുന്നത്. അറിവ് എല്ലാവരിലുമാണെന്നാണ്. അറിവ് നമ്മള്‍ക്കു ചുറ്റും ഉണ്ട്. എല്ലാ ജീവജാലങ്ങള്‍ക്കും അറിവുണ്ട്. നമ്മുടെ പ്രധാനമന്ത്രി പറയുന്നു അദ്ദേഹം ഹിന്ദുവാണെന്ന്. എന്നാല്‍ അദ്ദേഹത്തിന് ഇതിന്റെ അടിസ്ഥാന തത്വം അറിയില്ല. എന്ത് തരം ഹിന്ദുവാണ് മോദിയെന്നും രാഹുല്‍ ചോദിച്ചു.
സര്‍ജിക്കല്‍ സ്‌ട്രൈക്ക് വിഷയത്തിലും രാഹുല്‍ വിമര്‍ശനം നടത്തി. രാജസ്ഥാനിലെ ഉദയ്പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യന്‍ സൈന്യം മൂന്ന് തവണ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതായി എന്നാല്‍ ഇത് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിരുന്നില്ല. കാരണം സര്‍ജിക്കല്‍ സ്‌ട്രൈക്ക് രഹസ്യമാക്കാനായിരുന്നു സൈന്യത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. . 2016ല്‍ പാകിസ്താനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതല്ല ആദ്യത്തേതെന്നും മന്‍മോഹന്റെ കാലത്ത് മൂന്ന് തവണ പാകിസ്താനെതിരെ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. തങ്ങളോട് ആവശ്യപ്പെട്ടതാണ് കോണ്‍ഗ്രസ് ചെയ്തത്. എന്നാല്‍ സൈനിക നേട്ടം രാഷ്ട്രീയ സ്വത്താക്കാനാണ് മോദി ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
അടുത്ത 15-20 വര്‍ഷം മികച്ച സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ഇന്ത്യക്ക് ചൈനയെ മറികടക്കാനാവുമെന്നും അതിനാവശ്യമായ നൈപുണ്യം ഇന്ത്യക്കുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.