X

കരുനീക്കം ശക്തമാക്കി കോണ്‍ഗ്രസ്; മോദിക്ക് പിന്നാലെ രാഹുല്‍ ഗുജറാത്തില്‍

അഹമദാബാദ്: ഗുജറാത്തില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ ശക്തമാക്കി കോണ്‍ഗ്രസ് പാര്‍ട്ടി. മോദിക്ക് പിന്നാലെ, മൂന്നു ദിവസത്തെ പര്യടനത്തിനായി രാഹുല്‍ഗാന്ധി ഗുജറാത്തിലെത്തി.

ബിജെപിക്കെതിരെ തുടര്‍ച്ചയായ ആക്രമണമായി ഗുജറാത്ത് രാഷ്ട്ീയത്തില്‍ ശക്തമായി നിലയുറപ്പിക്കുകയാണ് കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍. കടുത്ത പ്രതികരണവുമായാണ് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്.
ആസന്നമായ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാഹുല്‍ തരംഗമാണ് അലയടിക്കുന്നത്.


അതേസമയം, പിന്നാക്ക ദലിത് ആദിവാസിനേതാവ് അല്‍പേഷ് ഠാക്കൂര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും.

നേരത്തെ, ബി.ജെ.പിയിക്കെതിരായ ഗുജറാത്തിലെ പാട്ടീദര്‍ നേതാവിന്റെ കോഴ ആരോപണത്തിനെതിരെ കടുത്ത മറുപടിയുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. ഗുജറാത്തിനെ വിലയ്ക്കുവാങ്ങാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ രാഹുല്‍, ബിജെപിക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു.
ട്വിറ്ററിലൂടെയായിരുന്നു ബിജെപിക്കെതിരായ രാഹുലിന്റെ ശക്തമായ പ്രതികരണം.

‘ഗുജറാത്ത് ഞങ്ങള്‍ക്ക് അമൂല്യമാണ്. ഗുജറാത്തിനെ ആര്‍ക്കും ഒരിക്കലും വിലയ്ക്കുവാങ്ങാനായിട്ടില്ല, ഇനി അതിനു കഴിയുകയമില്ല’ രാഹുല്‍ ട്വിറ്റ് ചെയ്തു.

ബിജെപിയില്‍ ചേരാനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായാണ് നരേന്ദ്രപട്ടേല്‍ രംഗത്തെത്തിരുന്നത്.

ഇതിനിടെപട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേലിന്റെ അനുയായി നിഖില്‍ സവാനി ബി.ജെ.പിയില്‍ നിന്ന് രാജിവച്ചു. കഴിഞ്ഞയാഴ്ചയായിരുന്നു നിഖില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. അതിനിടെ ആളെക്കൂട്ടാന്‍ ബിജെപി പണം ഒഴുക്കുന്നുവെന്ന ആരോപണവുമായി പട്ടേല്‍ സമുദായനേതാവ് നരേന്ദ്രപട്ടേല്‍ രംഗത്തെത്തി. തനിക്ക് ഒരുകോടി രൂപ ബിജെപി വാഗ്ദാനം ചെയ്തതായി നരേന്ദ്രപട്ടേല്‍ ആരോപിച്ചു.

chandrika: