X

ഇന്ധനവില വര്‍ധനവ്; രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് സൈക്കിള്‍ യാത്ര

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ സൈക്കിളില്‍ പാര്‍ലമെന്റിലേക്ക്. ഇന്ന് രാവിലെ രാഹുലിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്ന ശേഷമാണ് ഇത്തരമൊരു റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനം വലയുമ്പോഴും കേന്ദ്ര സര്‍ക്കാരിന് ഒരു കുലുക്കവുമില്ലെന്ന് പ്രതിപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍, ഇന്ധന വില വര്‍ധനവ്, കര്‍ഷക സമരം, കോവിഡ് പ്രതിരോധം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിക്കുകയാണ് പാര്‍ലമെന്റ് ആദ്യനാള്‍ മുതല്‍.

web desk 1: