ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വ്യക്തിതാല്‍പ്പര്യത്തിന് വേണ്ടി നിതീഷ്‌കുമാര്‍ ബിഹാര്‍ ജനതയെ വഞ്ചിച്ചെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
നിതീഷ് വഞ്ചകനും സ്വാര്‍ഥനുമാണ്. നേതാക്കള്‍ അധികാരത്തിന് വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കഴിഞ്ഞ മൂന്ന് നാല് മാസമായി നടക്കുന്ന വഞ്ചനയുടെ ഈ രാഷ്ട്രീയത്തെ കുറിച്ചും ഈ ഗൂഢാലോചനയെ കുറിച്ചും തനിക്ക് നേരത്തെ തന്നെ ബോധ്യമുണ്ടായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.
ഇന്നലെയാണ് നിതീഷ്‌കുമാര്‍ രാജിവെക്കുന്നത്. രാജിവെച്ച് മണിക്കൂറുകള്‍ക്കുശേഷം ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ബി.ജെ.പിയുടെ സുശീല്‍ മോദിയാണ് ഉപമുഖ്യമന്ത്രി.