ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജനങ്ങളുടെ വേദന അറിയാന്‍ ഹൃദയമില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ടു നിരോധനം ഉള്‍പ്പെടെയുളള കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ മോദി നിര്‍മ്മിത ദുരന്തമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ജി.എസ്.ടി നികുതി ഭീകരതയുടെ സുനാമിയാണ് സൃഷ്ടിച്ചത്. ലോകത്ത് എല്ലാ രാജ്യങ്ങളും കൂടുതല്‍ തൊഴില്‍ നല്‍കുകയും വളരുകയും ചെയ്യുമ്പോള്‍ ഇന്ത്യ അതിന് വിപരീതമായി സഞ്ചരിക്കുകയാണ്. മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അടുത്തിടെ ജി.എസ്.ടിയെ ഗബ്ബാര്‍ സിങ് ടാക്‌സിനോട് രാഹുല്‍ ഗാന്ധി ഉപമിച്ചത് ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മോദിയെ വിമര്‍ശിച്ച് വീണ്ടും രാഹുല്‍ ഗാന്ധി രംഗത്തുവന്നത്.