Categories: indiaNews

ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ പാക്കിസ്ഥാന്‍ പോലും കോവിഡിനെ നേരിട്ടു: മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി; കോവിഡിനെ നേരിട്ട രീതിയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പോലും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കോവിഡിനെ നേരിട്ടുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ദിനംപ്രതി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

‘ബിജെപി സര്‍ക്കാരിന്റെ മറ്റൊരു മികച്ച നേട്ടം, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പോലും ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ കോവിഡ് കൈകാര്യം ചെയ്തു’ ചാര്‍ട്ട് സഹിതം രാഹുലിന്റെ ട്വീറ്റില്‍ പറയുന്നു. ബിജെപിയുടെ ആറു വര്‍ഷത്തെ ‘വിദ്വേഷപൂരിതമായ സാംസ്‌കാരിക ദേശീയത’യുടെ ഫലമാണ് സാമ്പത്തിക തകര്‍ച്ചയെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ സാമ്പത്തികരംഗത്ത് 10.3 ശതമാനം ഇടിവുണ്ടാകുമെന്ന ഐഎംഎഫിന്റെ പ്രവചനം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന്റെ മറ്റൊരു ‘മികച്ച നേട്ടം’ എന്നും രാഹുല്‍ പരിഹസിച്ചു. ആളോഹരി മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ഇന്ത്യ ബംഗ്ലാദേശിനും പിന്നിലാകുമെന്ന് രാജ്യാന്തര നാണയനിധി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ തകര്‍ച്ചയുണ്ടാകുമെങ്കിലും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ 2021ല്‍ 8.8 ശതമാനം വളര്‍ച്ച നേടി തിരിച്ചെത്തുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

chandrika:
whatsapp
line