X

വയനാട്ടിലെ കര്‍ഷക ആത്മഹത്യ; ലോക്‌സഭയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്‌സഭയില്‍ ഉന്നയിച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചിട്ടില്ലന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുമ്പോഴും വിഷയത്തില്‍ മോദി സര്‍ക്കാര്‍ ഇരട്ടത്താപ്പ് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്. കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി കേന്ദ്ര ബജറ്റില്‍ ശക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും രാഹുല്‍ ലോക്‌സഭയില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസവും വയനാട്ടില്‍ കടബാധ്യത മൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു.

കര്‍ഷകര്‍ക്ക് ആശ്വാസം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കര്‍ഷക വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖാപിക്കണമെന്ന ആവശ്യം റിസര്‍വ്വ് ബാങ്ക് ഇതു വരെ അംഗികരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ആര്‍.ബി ഐക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. വായ്പകളുടെ മോറട്ടോറിയവും ആയി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന് മുന്നില്‍ വച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കണം. ഒപ്പം ബാങ്കുകള്‍ ജപ്തി അടക്കമുള്ള കാര്യങ്ങളുമായി കര്‍ഷകരെ ഭീക്ഷണിപ്പെടുത്തുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും വായ്പ കുടിശ്ശികയുടെ പേരില്‍ ബാങ്കുകളുടെ ജപ്തി ഭീഷണി അവസാനിപ്പിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

chandrika: