ന്യൂഡല്‍ഹി: അധികാരത്തിലെത്തുന്നതിന് മുമ്പ് മോദി രാജ്യത്തെ യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത രണ്ട് കോടി തൊഴിലുകള്‍ ദേശീയ ദുരന്തമാണെന്ന് തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും തൊഴിലില്ലായ്മയാണ് നേരിടുന്നതെന്ന് ഇന്ന് പുറത്തുവന്ന ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിനോട് പ്രതികരിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.
രാജ്യം ഏറ്റവും വലിയ തൊഴിലില്ലായ്മ കാലത്തിലൂടെ കടന്നുപോവുകയാണ്. ആറരക്കോടി യുവാക്കള്‍ 2017-18ല്‍ മാത്രം തൊഴില്‍ രഹിതരായി. മോദിയെ പോവാന്‍ അനുവദിക്കാന്‍ സമയമായെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ജര്‍മ്മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലറെ വിശേഷിപ്പിച്ചിരുന്ന ‘ഫഹ്‌റര്‍’ എന്ന പദമാണ് രാഹുല്‍ മോദിയെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചത്.