X
    Categories: CultureNewsViews

വോട്ടിങ് മെഷീന്‍ അട്ടിമറി: പ്രതിരോധിക്കാന്‍ പുതിയ തന്ത്രവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവരെ വോട്ടിങ് മെഷീന്‍ അട്ടിമറി തടയാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തന്ത്രങ്ങളൊരുക്കുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷനേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. വോട്ടിങ് മെഷീനില്‍ തിരിമറി നടത്തി തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാനുള്ള മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ നീക്കം മറികടക്കാന്‍ വിശാലപ്രതിപക്ഷത്തിന്റെ പിന്തുണ തേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

അട്ടിമറി തടയാന്‍ ബൂത്ത് ചുമതലയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ കോണ്‍ഗ്രസ് നേരത്തെ തീരുമാനിച്ചിരുന്നു. വോട്ടിങ് മെഷീന്‍ അട്ടിമറി തടയാന്‍ വി.വി.പാറ്റുകള്‍ 50 ശതമാനമെങ്കിലും എണ്ണണമെന്ന ആവശ്യം നേരത്തെ കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കമ്മീഷന്‍ തയ്യാറായിരുന്നില്ല. ഈ ആവശ്യം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

തിങ്കളാഴ്ച പ്രതിപക്ഷനേതാക്കള്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വോട്ടിങ് മെഷീന്‍ അട്ടിമറി തടയാന്‍ ശക്തമായ നടപടി ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. ലോകത്ത് രണ്ടോ മൂന്നോ രാജ്യങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ വോട്ടിങ് മെഷീന്‍ ഉപയോഗിക്കുന്നത്. അട്ടിമറി സാധ്യത മനസിലാക്കി നിരവധി രാജ്യങ്ങളാണ് ബാലറ്റ് പേപ്പറിലെക്ക് തിരികെപ്പോയതെന്നും വിവിധ പ്രതിപക്ഷ നേതാക്കള്‍ നേതാക്കള്‍ പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: