X

‘വിജയ് മല്യയും നീരവ് മോദിയും പണവുമായി പറക്കുമ്പോള്‍ നിങ്ങള്‍ ക്യൂവിലായിരുന്നു’: രാഹുല്‍ ഗാന്ധി

കാന്‍കര്‍(ഛാണ്ഡിഗഡ്): കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഛാണ്ഡിഗഡിലെ തെരഞ്ഞെടുപ്പ് ക്യാമ്പിലായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെയും കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയും രാഹുല്‍ ആഞ്ഞടിച്ചത്.

നോട്ടു അസാധുവാക്കലിനു ശേഷം ഇന്ത്യയിലെ സാധാരണക്കാരെയെല്ലാം ബാങ്കുകള്‍ക്ക് മുന്നില്‍ മോദി ക്യൂ നിര്‍ത്തി. ആ സമയം കള്ളപ്പണക്കാര്‍ക്ക് സാധാരണക്കാരന്റെ പണം കൊണ്ട് രാജ്യം വിടാനുള്ള അവസരവും ഒരുക്കി, രാഹുല്‍ പറഞ്ഞു.

ജനങ്ങളെ ക്യൂവില്‍ നിര്‍ത്തിയശേഷം ആ സമയം പണവും കൊണ്ട് നീരവ് മോദിയെയും വിജയ് മല്യയെയും ലളിത് മോദിയെയും മെഹുല്‍ചോക്‌സിയെയും രാജ്യത്ത് നിന്ന് കടന്നുകളയാന്‍ സഹായിക്കുകയായിരുന്നു. കള്ളപ്പണം തിരിച്ചുപിടിക്കാനെന്ന വ്യാജേന നടത്തിയ നോട്ട് അസാധുവാക്കലില്‍ കള്ളപ്പണം മാത്രം ലഭിച്ചില്ലെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

chandrika: