X

“അമിത് ഷാ പറഞ്ഞതല്ല കേരളം”; സംഘ്പരിവാറിനെതിരെ തുറന്നുകാട്ടി രാഹുല്‍ ഗാന്ധി

വയനാടിനെയും കേരളത്തെയും വര്‍ഗീയ വല്‍ക്കരിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തോടുള്ള തന്റെ അഭിമാനം തുറന്നുകാട്ടിയായിരുന്നു രാഹുലിന്റെ സംഘ്പരിവാറിനെതിരെയുള്ള കടന്നാക്രമണം. സഹിഷ്ണുതയാണ് കേരളത്തിന്റെ പ്രത്യേകതയെന്നും കേരളം രാജ്യത്തിനാകെ മാതൃകയാണെന്നും രാഹുല്‍ ഗാന്ധി. തെക്കേ ഇന്ത്യയില്‍ നിന്ന് മത്സരിക്കുന്നതിനുള്ള തീരുമാനം രാജ്യത്തിനാകെയുള്ള സന്ദേശമാണെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു

വിഷു, ഇസ്റ്റര്‍ ആശംസകള്‍ നല്‍കി ആരംഭിച്ച പ്രസംഗത്തില്‍ രാഹുല്‍ ആദ്യം തന്നെ വയനാട്ടില്‍ മത്സരിക്കാനുള്ള കാരണത്തെ കുറിച്ച് വിശദീകരിച്ചാണ് രാഹുല്‍ തുടങ്ങിയത്. കേരളത്തിന്റെ ഉള്ളിന്റെ ഉള്ളില്‍ ആത്മവിശ്വാസമുണ്ട്. അതാണ് കേരളത്തിന്റെ വിജയം, സാക്ഷരത, വിദ്യാഭ്യാസം, വികസനം എല്ലാറ്റിലും കേരളം മുന്നിലാണ്. അമിത് ഷാ നോക്കി കാണുന്ന പോലെയല്ല കേരഴം പുറം ലോകത്തെ നോക്കിക്കാണുന്നത്. അമിത് ഷാക്കും ബിജെപിക്കും മറ്റു സ്ഥലങ്ങളോടാണ് കൂടുതല്‍ പ്രിയം എന്നാല്‍ കേരളം എല്ലാം ആത്മവിശ്വാസത്തേടെയാണ് നോക്കിക്കാണുന്നത്. ഒരു സ്ഥലവും കേരളത്തെക്കാള്‍ മുന്തിയതെല്ലെന്നും ഒന്നും കേരളത്തേക്കാള്‍ മോശമല്ലെന്നും കേരളം വിശ്വസിക്കുന്നു. ആ ആത്മവിശ്വാസമാണ് കേരളത്തിന്റെ കൈമുതലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ആശയങ്ങളോട് യോജിക്കാത്തവരെ തകര്‍ക്കുകയാണ് സംഘപരിവാര്‍ നയം. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിലൂടെ ഒരു ആശയത്തെ തന്നെ തുടച്ച് നീക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പക്ഷെ ഞങ്ങള്‍ നിങ്ങളോട് അങ്ങനെയല്ല സംസാരിക്കാന്‍ ആഗ്രഹിക്കുന്നത്. അക്രമം കോണ്‍ഗ്രസിന്റെ രീതിയല്ല മറിച്ച് സംഘ്പരിവാര്‍ ആശയത്തിനെതിരെ ഞങ്ങള്‍ പോരാടും. അതിലൂടെ നിങ്ങളുടെ ആശയം തെറ്റാണെന്ന് രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തും. ജനങ്ങളുടെ ശബ്ദത്താല്‍ തെരഞ്ഞെടുപ്പില്‍ നിങ്ങളെ തോല്‍പ്പിക്കുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ആര്‍എസ്എസ് സംഘപരിവാര്‍ നയങ്ങള്‍ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നത് ഒരിക്കലും രാജ്യത്ത് അക്രമം ഉണ്ടാക്കിയാകില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ഒരു വ്യക്തിയോ ഒരു ആശയമോ അല്ല ഇന്ത്യയെ ഭരിക്കേണ്ടത്. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദവും ആശയവുമാണ് രാജ്യത്തെ നയിക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ആര്‍ഡഎസ്എസിന്റെ ശബ്ദം മാത്രമെ എല്ലാവരും കേള്‍ക്കാവൂ എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം ഇതാണ്. ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കപ്പെടണമെന്നും കേരളത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നുമാണ് കോണ്‍ഗ്ര്‌സ് ആഗ്രഹിക്കുന്നത്. മറ്റ് ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന ബിജെപിക്കെതിരെയായിരുന്നു മുഴുവന്‍ പ്രസംഗവും. ഇതിനെതിരായുള്ള സന്ദേശമാണ് ദക്ഷിമേന്ത്യയിലെ തന്റെ സ്ഥാനാര്‍ഥിത്വമെന്നും രാഹുല്‍ പറഞ്ഞു.

എല്ലാവിഭാവങ്ങളുടെയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ഗാന്ധി. പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസമായാലും ആചാരമായാലും അത് പ്രകടിപ്പിക്കണം. എന്നാല്‍ അക്രമത്തിലേക്ക് പോകരുതെന്നും രാഹുല്‍ പറഞ്ഞു.
ആളുകള്‍ക്ക് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും പ്രകടപ്പിക്കുന്നതിലോ നടത്തുന്നതിലോ കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും തടസ്സം നില്‍ക്കില്ല. കേരളത്തിലെ ജനങ്ങളുടെ യുക്തിക്ക് ഞാന്‍ ആ വിഷയം വിട്ട് കൊടുക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള കഴിവുണ്ട്. പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. 2019-ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രളയത്തിലകപ്പെട്ട ജനങ്ങള്‍ക്ക് വലിയ സഹായം ചെയ്യാനാകുമെന്നും രാഹുല്‍ പറഞ്ഞു.

chandrika: