ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നയത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതിയ കര്‍ഷക നിയമങ്ങള്‍ കര്‍ഷകരെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ബന്ദിനെ പിന്തുണച്ച് ഷെയര്‍ ചെയ്ത ട്വീറ്റിലാണ് രാഹുലിന്റെ വിമര്‍ശനം.
ജിഎസ്ടി രാജ്യത്തെ വ്യവസായ സംരംഭങ്ങളേയും കര്‍ഷക നിയമങ്ങള്‍ രാജ്യത്തെ കര്‍ഷകരെയും തകര്‍ത്തെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടിയെ പുതിയ ബില്ലുകളുമായി താരതമ്യപ്പെടുത്തിയായിരുന്നു രാഹുലിന്റെ പ്രതികരണം.
‘അപര്യാപ്തമായ ജിഎസ്ടി രാജ്യത്തെ ചെറുകിട, ഇടത്തരം വ്യാവസായിക സംരംഭങ്ങളെ പാടേ തകര്‍ത്തു. ഇപ്പോള്‍ അവതരിപ്പിച്ച കര്‍ഷകനിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കും’- രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു.