ബെംഗളൂരു: അയോഗ്യതാ നടപടിക്ക് കാരണമായ പ്രസംഗം നടത്തിയ കര്‍ണാടകയിലെ കോലാറിലേക്ക് രാഹുല്‍ ഗാന്ധി വീണ്ടുമെത്തുന്നു. ഏപ്രില്‍ 5 ന് കോലാറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കും. പരിപാടി ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം.
2019 ലെ ലോകസഭ തിരഞ്ഞെടുപ്പ് റാലിയില്‍ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സൂറത്ത് കോടതി രാഹുലിനെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. തുടര്‍ന്ന് രാഹുലിനെ എം.പി സ്ഥാനത്ത് നിന്ന് തിടുക്കപ്പെട്ട് അയോഗ്യനാക്കുകയും ചെയ്തു. രാഹുലിനെ മുന്നില്‍ നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. വിവാദങ്ങളില്ലാതെ 124 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടാനായത് കര്‍ണാടക കോണ്‍ഗ്രസിലെ ഐക്യം വിളിച്ചോതുന്നു.