ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരുടെ സമര്‍പ്പണം ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്ന് രാഹുല്‍ഗാന്ധി. ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനം വെറുതെയാകില്ലെന്നും ഭാവിയില്‍ ഇന്ത്യയുടെ നിരവധി ശാസ്ത്ര പദ്ധതികള്‍ക്ക് വഴികാട്ടിയാണിതെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ചന്ദ്രയാന്‍2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതിനെ തുടര്‍ന്ന് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ചും പ്രോത്സാഹനമേകിയും രാഹുല്‍ എത്തിയത്. റഫ് ബ്രേക്കിംഗിനു ശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെ സാങ്കേതിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചതോടെയാണ് ലാന്‍ഡിങ് പ്രക്രിയയെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കാതായത്.