ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഭാഗത്തിനൊരുങ്ങി കോണ്‍ഗ്രസ്. അരുണാചല്‍ പ്രദേശില്‍ നിന്നും ഗുജറാത്ത് വരെയാകും രണ്ടാംഘട്ട യാത്ര. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള രാഹുല്‍ഗാന്ധിയുടെ യാത്രക്ക് ലഭിച്ച സ്വീകാര്യതയാണ് രണ്ടാംഘട്ട യാത്രയ്ക്ക് കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു.
ഒന്നാംഘട്ട യാത്രയുടെ അത്ര ദൈര്‍ഘ്യം ഉണ്ടാകില്ലെന്നും തെരഞ്ഞെടുപ്പുകള്‍ പരിഗണിച്ച് ഈ വര്‍ഷം ജൂണിലോ നവംബറിന് മുന്‍പായോ യാത്ര നടക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറയുന്നു.