കൊച്ചി: തനിക്കെതിരെ ഉയര്‍ന്നുവന്ന മീ ടൂ ആരോപണത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. ഇത് ഫെമിനിസ്റ്റ് ഗൂഢാലോചനയാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇഞ്ചി പെണ്ണ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇരയുടെ പേര് വെളിപ്പെടുത്താതെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 15 വര്‍ഷം മുന്‍പ് വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം.
താന്‍ മീ ടൂ ആരോപണത്തെ ബഹുമാനിക്കുന്നു. ശബരിമല പ്രതിഷേധത്തില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്താന്‍ വേണ്ടിയുളള ഫെമിനിസ്റ്റ് ഗൂഢാലോചനയാണിത്. സംസ്ഥാനത്ത് ശബരിമല പ്രതിഷേധം അടിച്ചമര്‍ത്താന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ ഈ ആരോപണം. ‘നടന്‍ ജിതേന്ദ്രനെതിരെ ഉയര്‍ന്ന മീ ടൂ ആരോപണം നോക്കൂ. 47 വര്‍ഷം മുന്‍പ് ലൈഗികാതിക്രമം നടത്തിയെന്നാണ് പറയുന്നത്. ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ എങ്ങിനെയാണ് നിരപരാധിത്വം തെളിയിക്കുക?’ രാഹുല്‍ ഈശ്വര്‍ പറയുന്നു.
‘2003-2004 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. അന്ന് പ്ലസ്ടു കഴിഞ്ഞ് നില്‍ക്കുവായിരുന്ന തന്നെ രാഹുല്‍ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു. വീട്ടില്‍ അമ്മയുണ്ടെന്നും സംസാരിക്കാമെന്നും പറഞ്ഞായിരുന്നു അയാള്‍ ക്ഷണിച്ചത്. എന്നാല്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ടി.വിയില്‍ അയാള്‍ സോഫ്റ്റ് പോണ്‍ സിനിമ പ്രദര്‍ശിപ്പിച്ചു. പിന്നീട് അയാള്‍ തന്റെ കിടപ്പറ കാണിച്ചു തന്നു. അവിടെ വച്ച് തന്നെ ലൈംഗികമായി അതിക്രമിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. കുതറി മാറിയെങ്കിലും പല തവണ ഇത് തുടര്‍ന്നതോടെ വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.