മുംബൈ: മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പറുമായിരുന്ന രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ സീനിയര്‍ ടീം പരിശീലകനായി തെരഞ്ഞെടുത്തു. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍.
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ്ഷായും നേരത്തെ തന്നെ ഇക്കാര്യം സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി ധാരണയിലെത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു.
യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പോടെ രവിശാസ്ത്രി പരിശീലക സ്ഥാനമൊഴിയും. തുടര്‍ന്ന് ഈ മാസം തന്നെ ന്യൂസിലന്റുമായുള്ള ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് രാഹുല്‍ ദ്രാവിഡ് പരിശീലകനായെത്തും. രണ്ടു ടെസ്റ്റും മൂന്ന് ടി20 മത്സരങ്ങളുമാണ് ന്യൂസിലന്റുമായുള്ള പരമ്പരയിലുള്ളത്.