X

രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ അടുത്ത പരിശീലകന്‍

ദുബായ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ടീം ഇന്ത്യയുടെ അടുത്ത പരിശീലകന്‍. യുഎഇയില്‍ ഈ മാസം നടക്കുന്ന ടി20 ലോകകപ്പോടെ പരിശീലക സ്ഥാനം ഒഴിയുന്ന രവി ശാസ്ത്രിക്കു പകരക്കാരനായാണ് ദ്രാവിഡെത്തുന്നത്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ്ഷായും ദ്രാവിഡുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

രവി ശാസ്ത്രി ഒഴിയുന്നതോടെ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഇന്ത്യയില്‍ നിന്നു തന്നെയുള്ള പ്രഗത്ഭനെ നിയമിക്കാനായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നത്. ഇതുപ്രകാരം രാഹുല്‍ ദ്രാവിഡിനെ പരിഗണിക്കുകയായിരുന്നു. ഗാംഗുലിയുടെയും ജയ് ഷായുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് സമ്മതിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത രണ്ടു വര്‍ഷത്തേക്കാകും രാഹുല്‍ ദ്രാവിഡിന്റെ കരാര്‍. 48കാരനായ ദ്രാവിഡ് നിലവില്‍ ബംഗളൂരുവിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ്. അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്.

web desk 1: