രാഹുല്‍ഗാന്ധി ബ്രിട്ടനിലെ കേംബ്രിഡ്ജില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയെന്ന് ബി.ജെ.പി. ഇന്ത്യയില്‍ ജനാധിപത്യം തകര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ സംരക്ഷകരായ യൂറോപ്പും അമേരിക്കയും എന്തുകൊണ്ട് മിണ്ടാതിരിക്കുന്നുവെന്ന് പറഞ്ഞതാണ് ബി.ജെ.പിയുടെ പുതിയ ആയുധം. കഴിഞ്ഞയാഴ്ചയാണ് രാഹുല്‍ കേംബ്രിഡ്ജില്‍ പ്രസംഗിച്ചത്.
അതുകഴിഞ്ഞ് അഞ്ചാം ദിവസമാണ് ബി.ജെ.പിയുടെ പുതിയ കണ്ടുപിടിത്തം. പാര്‍ട്ടി നേതാക്കളായ ഖാര്‍ഗെയും സോണിയാഗാന്ധിയും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഏത് സര്‍ക്കാരായാലും ഇന്ത്യയില്‍ മറ്റൊരു രാജ്യം കടന്നുകയറുന്നതിന് നാം എതിരാണ്. ഇത്‌നമ്മുടെ ആഭ്യന്തരകാര്യമാണ്. പ്രസാദ് പറഞ്ഞു. ഇന്നലെ ബ്രിട്ടീഷ് പാര്‍ലമെന്റിലും രാഹുല്‍ പ്രസംഗിച്ചു.