X

പ്രചാരണത്തിന് കരുത്തേകാന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലി 14ന് കോഴിക്കോട്ട്

കോഴിക്കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചൂട് പകരാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 14ന് കോഴിക്കോട്ടെത്തും. കേരളത്തിലെ തന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിക്കാണ് രാഹുല്‍ ഗാന്ധി കോഴിക്കോട്ടെത്തുന്നത്. 13ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 14ന് രാവിലെ തൃശൂരില്‍ നടക്കുന്ന ഫിഷര്‍മെന്‍ പാര്‍ലമെന്റിലാണ് ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിലെത്തി കുടുംബത്തെ സന്ദര്‍ശിക്കും.

കാസര്‍കോട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് കെ.പി.സി.സി സംഘടിപ്പിക്കുന്ന ജനമഹാറാലിയിലും അദ്ദേഹം പങ്കെടുക്കും. മലബാറിലെ ആറ് ജില്ലകളിലെ പ്രവര്‍ത്തകരാണ് റാലിയില്‍ പങ്കെടുക്കുക.

web desk 1: