X
    Categories: MoreViews

മോദിയെ വിറപ്പിച്ച് രാഹുലിന്റെ ചോദ്യശരങ്ങള്‍; റാഫേല്‍ വിമാനത്തിന് 1100 കോടി അധികം നല്‍കിയതാര്‍ക്കുവേണ്ടി

 

മോദി ഭരണകൂടത്തെ ചോദ്യങ്ങളിലൂടെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. റാഫേല്‍ യുദ്ധവിമാന കരാറിലെ അഴിമതി സംബന്ധിച്ചുള്ള രാഹുലിന്റെ ചോദ്യങ്ങള്‍ മോദി സര്‍ക്കാരിന് തിരിച്ചടിയാകുന്നതാണ്.

മോദി സര്‍ക്കാര്‍ ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ വന്‍ അഴിമതി നടത്തിയെന്ന് രാഹുല്‍ ചൂണ്ടികാട്ടി. ഖത്തറും മന്‍മോഹന്‍ സര്‍ക്കാരും വിമാനം വാങ്ങാന്‍ ഉപയോഗിച്ച തുക താരതമ്യം ചെയ്തുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം.

മന്‍മോഹന്‍ സര്‍ക്കാര്‍ 570 കോടി രൂപക്ക് വിമാനം വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടപ്പോള്‍ മോദി അത് 1700 കോടിയാക്കി വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇതിലൂടെ 1,100 കോടി അധികം നല്‍കേണ്ടിവരുന്നതും രാഹുല്‍ ചൂണ്ടികാട്ടി. പച്ചയായ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

ഡസ്സോള്‍ട്ട് ഏവിയേഷന്റെ 2016ലെ വാര്‍ഷിക റിപ്പോര്‍ട്ട് ആധാരമാക്കിയാണ് രാഹുലിന്റെ കടന്നാക്രമണം. ഖത്തര്‍ ഈ വിമാനം വാങ്ങിയത് 1319 കോടി രൂപക്കാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ട്വിറ്ററിലൂടെയാണ് രാഹുല്‍ ചോദ്യങ്ങളുമായി രംഗത്തെത്തിയത്.

chandrika: