X

രാഹുലും പ്രിയങ്കയും നാളെ വയനാട്ടിലെത്തും; ദുരിതബാധിതരെ കാണും

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദര്‍ശിക്കും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് സന്ദര്‍ശനം നാളത്തേക്ക് ക്രമീകരിച്ചിരിക്കുന്നത്.

വയനാട്ടില്‍ രക്ഷാദൗത്യം തുടരുകയാണ്. കനത്ത മഴയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണം 170 ആയി. ദുരന്ത മേഖലകളില്‍ ഹെലികോപ്റ്ററില്‍ ഭക്ഷണപ്പൊതികള്‍ എത്തിച്ച് കരസേന. തകര്‍ന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ഉരുള്‍പൊട്ടലില്‍ വന്‍തോതില്‍ മണ്ണ് വന്ന് അടിഞ്ഞതിനാല്‍ ചവിട്ടുമ്പോള്‍ കാല് പൂഴ്ന്നുപോവുന്ന അവസ്ഥയാണ്. ഹെലികോപ്റ്റല്‍ ഉപയോഗിച്ച് ആളുകളെ എയര്‍ ലിഫ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്.

177 പേർ മരിച്ചതായാണ് ഒടുവിൽ പുറത്തുവന്ന കണക്കുകൾ പറയുന്നത്. കണ്ടെടുത്ത മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

webdesk13: