കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കല്‍പ്പറ്റയില്‍ എത്തി. എംപി സ്ഥാനം അയോഗ്യനാക്കിയ ശേഷം ആദ്യമായിട്ടാണ് രാഹുല്‍ മണ്ഡലത്തില്‍ എത്തുന്നത്. ഉജ്ജ്വലമായ സ്വീകരണമാണ് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിക്കായി വയനാട്ടില്‍ ഒരുക്കിയിരിക്കുന്നത്.
നിലവില്‍ റോഡ് ഷോ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്,കണ്ണൂര്‍,കാസര്‍കോട് തുടങ്ങി നിരവധി ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് തടിച്ചുകൂടിയിരിക്കുന്നത്. റോഡ്ഷോയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തിലെ പ്രമുഖ സാംസ്‌ക്കാരികപ്രവര്‍ത്തകര്‍ പങ്കാളികളാവും.