മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വിധി 20ന്
മാനനഷ്ട കേസില്‍ വിചാരണ കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ ഹര്‍ജിയില്‍ ഇന്ന് വിശദമായി വാദം കേട്ടെങ്കിലും കോടതി സ്റ്റേ നല്‍കിയില്ല. കുറ്റക്കാരന്‍ എന്ന വിധിക്കെതിരായ അപ്പീലില്‍ ഏപ്രില്‍ 20ന് ഇടക്കാല ഉത്തരവ് പറയാമെന്ന് കോടതി വ്യക്തമാക്കി.