X
    Categories: NewsViews

അന്യായം തിരുത്താന്‍ ന്യായ്: രാഹുല്‍

വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്
ജില്ലകളിലെ സമ്മേളനങ്ങളില്‍ രാഹുല്‍ഗാന്ധി
നടത്തിയ പ്രസംഗങ്ങളുടെ പൊതു പൂര്‍ണരൂപം
ലുഖ്മാന്‍ മമ്പാട്

കഴിഞ്ഞ അഞ്ചു വര്‍ഷമായി ആര്‍.എസ്.എസിന്റെയും നരേന്ദ്രമോദിയുടെയും ആശയങ്ങള്‍ക്ക് എതിരായ പോരാട്ടത്തിലാണ് നമ്മള്‍. ഒരു വ്യക്തിയുടെ ചിന്തയെയും ഏകമുഖ ആശയത്തെയും അടിച്ചേല്‍പ്പിക്കാനും നടപ്പാക്കാനുമാണ് അവരുടെ ശ്രമം. രാജ്യത്ത് അങ്ങോളമിങ്ങോളം സഞ്ചരിക്കുകയായിരുന്നു ഞാന്‍. തമിഴ്‌നാടും കേരളവും ആന്ധയും കര്‍ണ്ണാടകയും മാത്രമല്ല, തെക്കും വടക്കുമെല്ലാം സഞ്ചരിച്ച് ജനങ്ങളോട് സംവദിച്ചപ്പോള്‍ വൈവിധ്യങ്ങള്‍ അനുഭവിച്ചറിഞ്ഞു. രാജ്യത്തെ പല മേഖലകളും സന്ദര്‍ശിച്ചപ്പോള്‍ പടരുന്ന അസ്വസ്ത ബോധ്യപ്പെട്ടു. നരേന്ദ്രമോദിയും ആര്‍.എസ്.എസും ഏക ചിന്ത അടിച്ചേല്‍പ്പിച്ചതാണ് അസ്വസ്ത പടരാന്‍ കാരണം. മോദിയുടെ മനസ്സിലുള്ളത് കേള്‍ക്കുക മാത്രമാണ് ചെയ്യുന്നത്. വൈവിധ്യങ്ങളായ ആശയങ്ങളെയും സംസ്‌കാരങ്ങളെയും അംഗീകരിക്കാതെ ഒരേയൊരു ആശയം അടിച്ചേല്‍പ്പിച്ചാല്‍ രാജ്യം അസ്വസ്തമാകാതിരിക്കുമോ.
കേരളത്തിലും തമിഴ്‌നാട്ടിലും സഞ്ചരിക്കുമ്പോള്‍ ചോദിച്ചു പോകാറുണ്ട്, എന്തിനാണ് ആര്‍.എസ്.എസും ബി.ജെ.പിയും ഒരു ചിന്താധാരയെ ഇവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന്. മറ്റു ഭാഷയെക്കാള്‍ മലയാളത്തിനും തമിഴിനുംഎന്താണ് കുറവ്. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ചരിത്ത്രതിന് എന്താണ് കുഴപ്പം. സ്വന്തം ചരിത്രത്തില്‍ അഭിമാനിക്കാന്‍ എന്തുകൊണ്ട് അവരെ വിടുന്നില്ല.ദക്ഷിണേന്ത്യയിലെ ചരിത്രവും ഭാഷവും സംസ്‌കാരവും മറ്റേതു ഭാഗത്തേയും പോലെ പ്രധാനമാണ്. എല്ലാ സംസ്‌കാരങ്ങളും ഭാഷയും പ്രധാനമാണ്. മലയാളിയെയും തമിഴനെയും രാജ്യത്തുള്ള മറ്റുള്ളവരില്‍ നിന്ന മാറ്റി നിര്‍ത്താനും പ്രാധാന്യം കുറഞ്ഞവരെന്ന് വരുത്താനുമാണ് അവരുടെ ശ്രമം. ചരിത്ര ബോധമില്ലാത്തതാണ് പ്രശ്‌നം. ചരിത്രം നരേന്ദ്രമോദി വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നതല്ലതാനും.
അമേഠിയുടെ മാത്രമല്ല, ദക്ഷിണേന്ത്യയുടെ ശബ്ദവും പ്രതിനിധാനം ചെയ്യണമെന്ന് എനിക്ക് തോന്നിയത് അങ്ങിനെയാണ്. ദക്ഷിണേന്ത്യക്കാര്‍ക്കും രാജ്യത്ത് തുല്ല്യ പ്രധാന്യമുണ്ട്. മറ്റിടത്തെക്കാള്‍ നിങ്ങളുടെ ശബ്ദം ചെറുതല്ല. നിങ്ങളുടെ ഭാഷകള്‍ മറ്റു ഭാഷകളെക്കാള്‍ പ്രാധാന്യം കുറഞ്ഞതുമല്ല. നിങ്ങളുടെ വികാരങ്ങള്‍ മറ്റുള്ളവരുടെ വികാരങ്ങളെക്കാള്‍ താഴെയല്ല. ഭാരതത്തിന്റെ തനിമയും ചിന്തയും പ്രതിനിധാനം ചെയ്യുന്നതാണ് വയനാട്. വളരെ വ്യത്യസ്ഥ മതങ്ങളും ആചാരങ്ങളും സംസ്‌കാരങ്ങളും പരസ്പം ബഹുമാനത്തോടെ ജീവിക്കുന്നിടം. അതുകൊണ്ട്, ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ എന്തുകൊണ്ടും വയനാടാണ് അനുയോജ്യമെന്ന് അധികം ആലോചിക്കാതെ തിരിച്ചറിയുകയായിരുന്നു. ഈ മനോഹര ദേശത്ത് എല്ലാ മതങ്ങളും യോജിപ്പോടെ കഴിയുന്നു. പരസ്പരം സഹവര്‍ത്തിത്തോടെ ജീവിക്കുക എന്നത് മര്‍മ്മ പ്രധാനമാണ്.
വയനാട് ആത്മവിശ്വാസമുള്ളവരുടെ നാടാണ്. അവര്‍ക്കേ വ്യത്യസ്ഥ ചിന്തകളെയും വിശ്വാസങ്ങളെയും ബഹുമാനിക്കാനാവൂ. ചുറ്റുമുള്ള ലോകത്തെ തുറന്ന മനസ്സോടെ നോക്കിക്കാണാനാവൂ. സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ മാതൃകയാണ് കേരളം. ഇതു നിസ്സാമല്ല. രാജ്യത്തെ ഇതര ദേശത്തെ ജനങ്ങള്‍ കേരളത്തില്‍ നിന്നും വയനാട്ടില്‍ നിന്നും മൈത്രി മാതൃകയാക്കണം. സ്വന്തം ആശയത്തില്‍ അടിയുറച്ചു നിന്ന് അപരനെ ആദരിക്കുന്നവരാണ് ഇവിടെയുള്ളവര്‍; വിനയവും ബഹുമാനവും കൈമുതലായുള്ളവര്‍. അസമാധാനവും അക്രവും ഇഷ്ടപ്പെടാത്തവര്‍. ഈ ജനപഥത്തോട് സംവിക്കാന്‍ എഴുനേറ്റു നില്‍ക്കാന്‍ അഭിമാനം മാത്രമെയൊള്ളൂ.
വെറുമൊരു രാഷ്ട്രീയക്കാരനായല്ല ഞാവിടെ വന്നത്. മകനായും സഹോദരനായും സുഹൃത്തായുമാണ് എത്തിയത്. ചില വിചാരങ്ങള്‍ പങ്കുവെക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ വന്നത്. ഞാന്‍ പറയുന്നതിനെക്കാള്‍ നിങ്ങളെ ശ്രവിക്കണമെന്നാണ് എന്റെ ആഗ്രം. ഏതെങ്കിലുമൊരാളുടെ ഹൃദയവികാരമോ ഭാഷയോ അടിച്ചേല്‍പ്പിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഏറെ പറയുന്നതിന് പകരം നിങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയെന്നതാണ് എന്റെ മുന്‍ഗണന. നിങ്ങളില്‍ നിന്ന് പഠിക്കാനും മനസ്സിലാക്കാനുമാണ് എന്റെ ആഗ്രഹം. പുസ്തകങ്ങളില്‍ നിന്നും ചരിത്രത്തില്‍ നിന്നും വായിച്ചതിനെക്കാള്‍ നിങ്ങളോട് നേരിട്ട് സംവദിച്ച് അറിയാനാണ് താല്‍പര്യം. പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിട്ടറിയണം. നിങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷയും ചികിത്സയും ലഭിക്കുന്നുണ്ടോ എന്നറിയണം. പ്രശ്‌നങ്ങളെ മറികടക്കുന്നതിനെ കുറിച്ച് കൂട്ടായി പരിഹാരം കണ്ടെത്താനാവും.
മറ്റൊരാളെ നിസാരവല്‍ക്കരിക്കാനും നശിപ്പിക്കാനും ആഗ്രഹമില്ല. നമ്മുടെ രാജ്യത്തെ പ്രധാനമന്ത്രിയെപ്പോലെ സദാസമയവും പരിഹസിക്കുന്ന രീതിയുമില്ല. പ്രധാനമന്ത്രിയെ പോലെ ഒരിക്കലും നുണ പറയില്ല. 15ലക്ഷം രൂപ ബാങ്കിലിടാം രണ്ടു കോടി തൊഴിലുകള്‍ നല്‍കാം തുടങ്ങിയ നുണകള്‍ പറയില്ല. മകനും സഹോദരനുമെന്ന നിലക്കുള്ള ഒരാത്മബന്ധം സ്ഥാപിക്കാനാണ് മോഹം. മക്കള്‍ മാതാപിതാക്കളോടോ സഹോദരങ്ങള്‍ പരസ്പരമോ കളവ് പറയുമോ. ഇതുപോലുള്ള ദീര്‍ഘകാലാടിസഥാനത്തില്‍ ബന്ധം സ്ഥാപികകാനാണ് വന്നത്. ചെയ്യാന്‍ കഴിയുന്നതേ പയേൂ. അല്ലാത്തത് കഴിയില്ലെന്ന് പറയും. എങ്ങനെയൊക്കെ സഹായിക്കാനാവുമോ അതൊക്കെ ചെയ്യും.
മഹാത്മാഗാന്ധി തൊഴുലൊറുപ്പ് പദ്ധതി വെറുതെയാണെന്നും രാജ്യത്തിന് അപമാനമാണെന്നും കുറച്ചു വര്‍ഷം മുമ്പ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസംഗിച്ചു. ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസിലെത്തിയ ശ്രീധന്യ സുരേഷിന്റെ കുടുംബത്തോടൊപ്പമാണ് ഉച്ച ഭക്ഷണം കഴിച്ചത്. എങ്ങിനെയാണ് ഉന്നത പദവിയില്‍ എത്തിയതെന്ന ചോദ്യത്തിന് മാതാപിതാക്കള്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്താണ് വളര്‍ത്തിയതും പഠിക്കാന്‍ അയച്ചതുമെന്നുമാണ് ശ്രീധന്യ സുരേഷ് പറഞ്ഞത്.
തൊഴിലൊറുപ്പില്‍ പണിചെയ്ത് എത്രയോ പാവപ്പെട്ട ശ്രീധന്യ സുരേഷുമാര്‍ വളര്‍ന്നതും മുന്നോട്ടു വന്നതും പ്രധാനമന്ത്രി കാണണം. അദ്ദേഹത്തിന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന തത്വം പോലും അറിയില്ല. നോട്ടു നിരോധത്തിലൂടെ രാജ്യം തകര്‍ക്കാന്‍ കാരണം അതാണ്. 15 വ്യവസായ സുഹൃത്തുകള്‍ക്ക് മോദി 3.5 ലക്ഷം കോടി രൂപ നല്‍കിയപ്പോള്‍ നോട്ടു നിരോധനവും (ഗബ്ബര്‍ സിംഗ് ടാക്‌സ്) ജി.എസ്.ടിയും തൊഴിലില്ലായ്മ സൃഷ്ടിച്ചു. ശ്രീധന്യയെ പോലെ എത്രയോ പാവപ്പെട്ട പെണ്‍കുട്ടികളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തി.
അഞ്ചു വര്‍ഷത്തെ അന്യായം അഞ്ചു വര്‍ഷത്തെ ന്യായം കൊണ്ട് തിരുത്തും. തൊഴിലുറപ്പ് പ്രവര്‍ത്തി ദിനങ്ങള്‍ 150 ആയി ഉയര്‍ത്തും. 20% പാവങ്ങള്‍ക്ക് പ്രതിവര്‍ഷം മിനിമം തുക അക്കൗണ്ടില്‍ നിക്ഷേപിക്കും. 5 കോടി കുടുംബങ്ങളിലെ 25 കോടി മനുഷ്യര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വീതം അഞ്ചു വര്‍ഷം കൊണ്ട് 3.60 ലക്ഷം അക്കൗണ്ടില്‍ എത്തിക്കും. സാമ്പത്തിക രംഗം പുനജ്ജീവിപ്പിക്കാനുള്ള മിന്നല്‍ ആക്രമണമാണിത്.
എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കുമ്പോള്‍ ഒരായിരം ശ്രീധന്യമാരെ നമ്മള്‍ ഉയര്‍ത്തിക്കൊണ്ടു വരും. അങ്ങനെ വളര്‍ന്നു വരുന്നവരെ പില്‍ക്കാലത്ത് കാണാനായാല്‍, തൊഴിലുറപ്പും ന്യായും ഉള്ളതിനാലാണ് മോദിജീ അങ്ങനെ കാണാനായതെന്ന് അവര്‍ പറയുന്ന ദിനങ്ങള്‍ സംഭവിക്കും. രാജ്യത്തെ അടിസ്ഥാന വിഭാഗം കഷ്ടപ്പാടിലൂടെയാണ് കടന്നു പോയത്. റബ്ബര്‍ വില കുത്തനെ ഇടിഞ്ഞു. എന്തുകൊണ്ട്. മലേഷ്യയുമായി ഉടമ്പടിയുണ്ടാക്കിയപ്പോള്‍ വില ഇടടിഞ്ഞു. മലേഷ്യന്‍ റബ്ബര്‍ ഇറക്കുമതി റബ്ബര്‍ കര്‍ഷകരുടെ നട്ടെല്ല് ഒടിച്ചു. ഇതില്‍ പുനര്‍വിചിന്തനം നടത്തും. ഞങ്ങള്‍ നിങ്ങളോടൊപ്പം ചേര്‍ന്നു നിന്ന് പരിഹാരം ഉണ്ടാക്കും.
ഒരുറപ്പ് പറയാം. എല്ലാ കര്‍ഷകരുടെയും മനസ്സില്‍ നിന്ന് ഭയം മാറ്റും. ഓരോരുത്തര്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന സര്‍ക്കാറാവും ഉണ്ടാക്കുക. ഇതിന്റെ മുന്നോടിയായി പ്രകടന പത്രിക രൂപപ്പെടുത്തിയപ്പോള്‍, കര്‍ഷകരോട് എന്തു ചെയ്യാനാവുമെന്ന് ചോദിച്ചു. രണ്ടു ആശയങ്ങള്‍ ലഭിച്ചു. ആദ്യത്തേത് ചോദ്യ രൂപത്തില്‍. അനില്‍ അമ്പാനി ബാങ്കില്‍ നിന്ന് 45000 കോടി കടമെടുത്ത് തിരിച്ചടച്ചില്ലെങ്കിലും ജയിലില്‍ പോകുന്നില്ല. പേര് നീരവ് മോദി, അനില്‍ അമ്പാനി, ലളിത് മോദി എന്നൊക്കെ ആണെങ്കില്‍ തിരിച്ചടക്കാതെ സുഖമായി കഴിയാം. എന്നാല്‍, 20000 രൂപ കാര്‍ഷിക വായ്മ എടുത്താല്‍ തിരിച്ചടച്ചില്ലെങ്കില്‍ ജയിലിലാവും. ഇതിലെന്താണ് യുക്തി. ചോദ്യം കൃത്യമായും ശരിയാണ്. ഇതു പരിഹരിക്കും. കര്‍ഷകനെ ജയിലിലടക്കില്ലെന്ന് നിയമം ഉണ്ടാക്കും. 2019ല്‍ അധികാരത്തിലെത്തിയാല്‍ കാര്‍ഷിക വായ്പക്ക് ജയിലില്‍ പോകേണ്ടി വരില്ല. ഇതിന്റെ കൂടെ, കര്‍ഷകര്‍ക്കായി മാത്രം ബജറ്റു അവതരിപ്പിക്കും. കേര-റബ്ബര്‍-ഏല കര്‍ഷകര്‍ക്കെല്ലാം വ്യക്തമായ ധാരണയോടെ മുന്നോട്ടു പോകാന്‍ ഇതുവഴി സാധിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില വര്‍ധന, സംഭരണം, താങ്ങുവില എന്നിവയെല്ലാം വര്‍ഷാദ്യം അറിയാനും നില മെച്ചപ്പെടുത്താനും സാധിക്കും.
ഇവിടെ എത്തുന്ന ആര്‍ക്കും വിനോദ സഞ്ചാര സാധ്യത പെട്ടന്ന് ആര്‍ക്കും ബോധ്യപ്പെടും. മനോഹരമായ പ്രദേശമായ വയനാടിന്റെ പെരുമ ലോകമാകെ വ്യാപിപ്പിക്കും. അമേരിക്കയിലും ജപ്പാനിലും യൂറോപ്പിലുമെല്ലാം ഈ സൗന്ദത്തെ എത്തിക്കണം. മുന്‍ അമേരിക്കന്‍ പ്രധസിഡന്റ് ബറാക്ക് ഒബാമ ഒരു യാത്ര പോകണമെന്ന് ആഗ്രഹിച്ചാല്‍ വയനാട്ടില്‍ പോവണമെന്ന് ചിന്തിക്കുന്നത് സ്വപ്‌നം കാണുന്നു. ചികിത്സക്കായി വളരെ ദൂരം യാത്ര ചെയ്യണം. നല്ല ആസ്പത്രി സ്ഥാപിക്കാനും ബന്ദിപ്പൂര്‍-മൈസൂര്‍ രാത്രി യാത്രാ നിരോധനത്തിലെ പരിഹാരത്തിനും നമ്മള്‍ ഒന്നിച്ചു നിന്നാല്‍ സാധ്യമാണ്.
വന്യമൃഗങ്ങള്‍ മനുഷ്യനെ ആക്രമിക്കുന്ന പ്രശ്‌നങ്ങളുടെ രൂക്ഷതയും വികസനവും പാരിസ്ഥിതിക പ്രശ്‌നങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളും വലുതാണ്. ഇക്കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറില്ല, നേതൃപരമായ പങ്കാളിത്തത്തോടെ കൃത്യമായ പരിഹാരം സാധ്യമാണെന്നാണ് വിചാരിക്കുന്നത്. എന്നാല്‍, പരിഹാരമായി നിങ്ങള്‍ക്ക് മുകളില്‍ എന്തെങ്കിലും അടിച്ചേല്‍പ്പിക്കുന്നത് കരണീയമല്ലെന്ന് എനിക്ക് ഉറപ്പുണ്ട്. കൂടാലോചനയിലൂടെ ശരിയായ പരാഹാരം എല്ലാത്തിനും കണ്ടെത്താനാവുമെന്ന് വിശ്വസിക്കുന്നു; നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു.
വെറുമൊരു രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് മുമ്പിലെത്തി നടപ്പാക്കാത്ത മോഹന വാഗ്ദാനങ്ങള്‍ നല്‍കുകയെന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ മനസ്സില്‍ തോന്നിയത് (മന്‍കിബാത്ത്) മാത്രം പറയുന്നില്‍ അഭിരമിക്കുന്നവനല്ല, ഞാന്‍. നിങ്ങളുടെ ആത്മാംശം സ്വീകരിക്കുന്നതാണെന്റെ അഭിലാഷം. നിങ്ങളുടെ മകനായും സഹോദരനായും സുഹൃത്തായും നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന രീതിയിലാവും എന്റെ ചെയ്തികള്‍. രാജ്യത്തിന് മുതല്‍കൂട്ടാകുന്ന നിങ്ങളുടെ ചിന്തയും സഹവര്‍ത്തിത്വത്തില്‍ അധിഷ്ടിതമായ ജീവിത രീതിയും നിങ്ങളിലൊരാളായി ഇടപഴകി അനുഭവിക്കണമെന്നുണ്ട്. സമാധാനത്തോടെ ജീവിക്കുന്ന ദേശമാണ് വയനാടെന്ന് മാലോകരോട് വിളിച്ചുപറയുന്നു. പ്രശ്‌നങ്ങളെ ലഘൂകരിച്ചും പരിഹരിച്ചും സമാധാനം വിളയിക്കുന്ന അധ്വാനിക്കുന്നവരുടെ ഭൂമിയാണ് വയനാട്. നേരന്ദ്രമോദി കണ്ട് പഠിക്കേണ്ട ഭൂമികയാണിത്.
ഇവിടുത്തുകാരോട് സാഹോദ്യത്തിന്റെ ബന്ധം സ്ഥാപിക്കണമെന്നതാണ് ഹൃദയാഭിലാഷം. സത്യത്തിലൂട്ടിയ ബന്ധമാണത്. ഏതെങ്കിലുമൊരു കാലത്തേക്കല്ല, ജീവിതകാലം മുഴുവന്‍ നിങ്ങളോടൊപ്പം ഉണ്ടാകും. വയനാട് കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ ശബ്ദമാണ്. ഇവിടെ മത്സരിക്കാന്‍ അവസരം ലഭിച്ചത് ആദരവായി കാണുന്നു. നിങ്ങളെ പ്രതിനിധീകരിക്കാന്‍ അവസരം നല്‍കിയതില്‍ എല്ലാവരോടും നന്ദി പറയുന്നു. എല്ലാവര്‍ക്കും വിഷു-ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു.

web desk 1: