X

കോണ്‍ഗ്രസ് നേതാവ് സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിടുന്നതുകൊണ്ട് ആര്‍ക്കും ഗുണമില്ലെന്ന്

കോണ്‍ഗ്രസ് നേതാവ് അഡ്വ.സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിടുന്നതുകൊണ്ട് അദ്ദേഹത്തിനോ സി.പി.എമ്മിനോ പ്രയോജനമുണ്ടാകില്ലെന്ന് .ചന്ദ്രിക മുന്‍ബ്യൂറോചീഫും എഴുത്തുകാരനുമായ റഹ്മാന്‍ തായലങ്ങാടിയുടേതാണ് സ്വന്തം ഫെയ്‌സ്ബുക്ക് പോസ്റ്റിലെ അഭിപ്രായപ്രകടനം.

പോസ്റ്റിന്റെ പൂര്‍ണരൂപം:

അഡ്വ. സി കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിടുമ്പോള്‍…..

അഡ്വ.സി കെ ശ്രീധരന്‍ എനിക്ക് ജേഷ്ഠതുല്യനെന്നോ ആത്മമിത്രമെന്നോ പറഞ്ഞാല്‍ പൂര്‍ണ്ണമാവില്ല. അതുക്കും മേലെയായിരുന്നു. ഒരു നാലര പതിറ്റാണ്ടിന്റെ സൗഹൃദമുണ്ട്.ശ്രീധരേട്ടന്റെ’ ജീവിതം നിയമം നിലപാടുകള്‍’ എഴുതിക്കൊണ്ടിരിക്കെ ഒരിക്കല്‍ എന്നെ വിളിച്ചിരുന്നു. ചില പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍.ലീഡര്‍ കെ കരുണാകരന്റെ ഏറ്റവും പ്രിയപ്പെട്ട വരില്‍ ഒരാളായിരുന്നു ശ്രീധരേട്ടന്‍.കെ കരുണാകരനെതിരെ അത്യന്തം ഗൗരവമായ ഒരു കേസ് വന്നപ്പോള്‍ അഭ്യുദയകാംക്ഷികള്‍ സുപ്രീം കോടതിയിലെ ഒന്നെണീറ്റുനില്‍ക്കാന്‍ ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന പേരുകേട്ട വലിയ അഡ്വക്കേറ്റ് മാരുടെ പേര് നിര്‍ദ്ദേശിച്ചു. ലീഡര്‍ ഒന്ന് കണ്ണിറുക്കി പിന്നെ പറഞ്ഞു വക്കീല്‍ സി കെ ശ്രീധരന്‍ മതിയെന്ന്.

അഡ്വക്കേറ്റ് ഷുക്കൂര്‍ എല്‍എല്‍ബി കഴിഞ്ഞ് ഇനിയെന്ത് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഒട്ടും ആലോചിക്കാതെ പറഞ്ഞതും ‘സി കെ ശ്രീധരന്റെ ജൂനിയര്‍ ആയി തുടങ്ങുക’ എന്നായിരുന്നു. ഷുക്കൂര്‍ നേരത്തെ സിപിഎമ്മില്‍ പോയി. അത് എന്തിനാണെന്ന് ഞാന്‍ ഇതുവരെ ചോദിച്ചിട്ടില്ല.
അഡ്വ. സി കെ ശ്രീധരന്‍ കെപിസിസി വൈസ് പ്രസിഡണ്ടായിരുന്നു. ഡിസിസി പ്രസിഡണ്ടായിരുന്നു. നിയമസഭയിലേക്ക് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടും ഉണ്ട്.
സി കെ ശ്രീധരന്റെ പത്രസമ്മേളനം ഞാന്‍ ശ്രദ്ധിച്ചു. അതില്‍ പറയുന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്കകത്ത് ശക്തമായി നിന്ന് തിരുത്തേണ്ടതായിരുന്നു എന്നാണ് എനിക്ക് തോന്നിയത്.

എല്ലാ സ്‌നേഹാദരങ്ങളും സൗഹൃദവും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടെ.അഡ്വക്കേറ്റ് സി കെ ശ്രീധരന്‍ സിപിഎമ്മില്‍ ചേര്‍ന്നതുകൊണ്ട് അദ്ദേഹത്തിന് ഒരുപ്രയോജനവും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇനി സിപിഎമ്മിനോ സമൂഹത്തിനോ എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്നും തോന്നുന്നില്ല. ആകെ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരേ ഒരു പ്രയോജനം, സിപിഎമ്മിന് ഇതാ കോണ്‍ഗ്രസില്‍ നിന്ന് വലിയൊരുനേതാവ് സിപിഎമ്മില്‍ ചേര്‍ന്നിരിക്കുന്നു എന്ന് പറയാം. അത്രതന്നെ…..

 

Test User: