മദീന :വധശിക്ഷക്ക് വിധിച്ച് പതിനെട്ട് വർഷമായി റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിൻ്റെ മേചനത്തിനായി മദീനയിലെ സാമൂഹിക സാംസ്കാരിക മത രാഷ്ട്രിയ കലാകായിക രംഗത്തുള്ളവരെ ഉൾക്കൊള്ളിച്ച് റഹീം സഹായ സമിതി രൂപീകരിച്ചു.
ഷെരീഫ് കാസർക്കോടിൻ്റെ അധ്യക്ഷതയിൽ സംസം ഹോട്ടലിൽ ചേർന്ന യോഗം ജാഫർ എളംമ്പിലക്കോട് ഉത്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സൈത് മൂന്നിയൂർ, മുനീർ പടിക്കൽ, നിസാർ കരുനാഗപ്പള്ളി, സമദ് പട്ടനിൽ, ഹിദായത്തുള്ള, ഹിഫുസുറഹ്മാൻ, നിസാം കൊല്ലം, കോയ സംസം, ഷുഹുർ മഞ്ചേരി ഗഫൂർ പട്ടാമ്പി എന്നിവർ സംസാരിച്ചു.
കമ്മിറ്റി ഭാരവാഹികളായി.
(ചെയർമാൻ ) സൈത് മൂന്നിയൂർ
(വൈസ് ചെയർമാൻ) നിസാർ കരുന്നാഗപ്പള്ളി.
(ജന: കൺവീനർ)
നജീബ് പത്തനംതിട്ട
(ജോ:കൺവീനർ)അഷറഫ് ചൊക്ളി
(ട്രഷറർ) :ഹിഫ് സുറഹ്മാൻ
എന്നിവരെയും അംഗങ്ങളായി
വിവിധ സംഘടനകളിലുൾപ്പെട്ട ഇരുപത്തഞ്ച് പേരെയും തിരഞ്ഞെടുത്തു.
അഷറഫ് അഴിഞ്ഞിലം സ്വാഗതവും നജീബ് പത്തനം തിട്ട നന്ദിയും പറഞ്ഞു.