X

സഹാറന്‍പൂര്‍ സന്ദര്‍ശിക്കാനാകാതെ രാഹുല്‍ ഗാന്ധി മടങ്ങി

 

ജാതി സംഘകര്‍ഷങ്ങള്‍ രൂക്ഷമായ സഹാറന്‍പൂര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ്സ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയെ ജില്ലാ അതിര്‍ത്തിയില്‍ വെച്ച് പോലീസ് തടഞ്ഞു.

‘ ഞാന്‍ സഹാറന്‍പൂര്‍ സന്ദര്‍ശിക്കാന്‍ വന്നതാണ്. പക്ഷേ എന്നെ വഴിക്ക് വെച്ചു തടഞ്ഞു. അധികാരികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഞാനിന്ന് മടങ്ങുന്നു’. രാഹുല്‍ പറഞ്ഞു.

‘ഇന്നത്തെ ഇന്ത്യയില്‍ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് ഇടമില്ലാതായിരിക്കുന്നു. എല്ലാ പൗരന്മാരെയും സംരക്ഷിച്ചു നിര്‍ത്തല്‍ സര്‍ക്കാറിന്റൈ ഉത്തരവാദിത്തമാണ്. എന്‍.ഡി.എ സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ ഭയം പരത്തുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബി.ജെ.പി രാഹുലിന്റെ സന്ദര്‍ശനത്തെ വിമര്‍ശിച്ചു. ഇത് രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നും അദ്ദേഹത്തിനാവശ്യം ഫോട്ടോ ഷൂട്ട് ആണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സിദ്ധാര്‍ത്ഥ് നാത് സിംഗ് പറഞ്ഞു

chandrika: