പുതുവത്സരാഘോഷത്തില്‍നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണമെന്ന വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് ടി. രാജ സിങ്. ഹിന്ദു ആചാരങ്ങള്‍ക്കും ഹിന്ദു കലണ്ടറിനും അനുസൃതമല്ലാത്ത പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നും രാജ സിങ് ആവശ്യപ്പെട്ടു. വിദ്വേഷ പരാമര്‍ശങ്ങളില്‍ കുപ്രസിദ്ധനാണ് രാജ സിങ്.
‘ഇത് പാശ്ചാത്യ രാജ്യങ്ങള്‍ നടത്തിയ വലിയ ഗൂഢാലോചനയാണ്. നാം ആ കെണിയില്‍ വീഴുകയും വരും തലമുറകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. ജനുവരി ഒന്ന് ഇംഗ്ലീഷുകാരുടെ പുതുവര്‍ഷമാണ്. ഹിന്ദുക്കളുടെ അല്ല. -രാജാ സിങ് പറഞ്ഞു.
പുതുവത്സരം ആഘോഷിക്കുന്നതിനുവേണ്ടി അമിതവേഗതയില്‍ വാഹനമോടിച്ച് റോഡില്‍ മരിക്കുന്നതിന് പകരം ഹിന്ദു ധര്‍മ്മത്തിനും ലവ് ജിഹാദിനും വേണ്ടി യുവാക്കള്‍ ജീവന്‍ ബലിയര്‍പ്പിക്കണമെന്നും രാജ സിങ് പറഞ്ഞു.