X

അബ്ദുല്‍ റഹീമിന്റെ മോചനം ഏത് നിമിഷവും ഉണ്ടാവാമെന്ന് അഭിഭാഷകന്‍

റിയാദ്: ദയാ ധനം നൽകിയതിനെ തുടർന്ന് വധശിക്ഷ റദ്ദാക്കപ്പെട്ട  കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിൻ്റെ ജയിൽ മോചനം ഏത് സമയവും പ്രതീക്ഷിക്കാമെന്ന് പ്രതിഭാഗം അഭിഭാഷകൻ ഒസാമ അൽ വധശിക്ഷയിൽ ഇളവ് നൽകിയ കോടതി ഉത്തരവ് റിയാദ് ഗവർണറേറ്റിലും പബ്ലിക് പ്രോസിക്യൂഷനിലും ഇതിനകം എത്തിയതായി അദ്ദേഹം പറഞ്ഞു.

ഇനി പബ്ലിക് പ്രോസിക്യൂഷൻ റഹീമിന്റെ കേസിന്റെ തുടക്കം മുതലുള്ള ഫയലുകളും നിലവിൽ മറ്റ് കേസുകൾ റഹീമിന്റെ പേരിലില്ല എന്ന് തെളിയിക്കാനുള്ള നിരാക്ഷേപ സാക്ഷ്യപത്രവും അടങ്ങുന്ന ഫയലും കോടതിയിലേക്ക് അയക്കും. ഇത് ലഭിച്ചു കഴിഞ്ഞാൽ കോടതി കേസ് കേൾക്കാൻ സമയം അനുവദിക്കുകയും അന്നേ ദിവസം തന്നെ മോചന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുമെന്ന് ഒസാമ പറഞ്ഞു.

എന്നാൽ ഇത് കൃത്യമായി ഏത് ദിവസം ഉണ്ടാകുമെന്ന് പറയാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദയാധനം സമാഹരിക്കപ്പെട്ടതിനുശേഷം ഒരു ദിവസവും പാഴാക്കിയിട്ടില്ല. എല്ലാ കാര്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇനി എത്രയും പെട്ടെന്ന് കേസിന് പരിസമാപ്തിയുണ്ടാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗദി ബാലൻ മരിച്ച കേസിൽ 18 വർഷമായി റിയാദിൽ ജയിലിൽ കഴിയുന്ന അബ്ദു‌ൽ റഹീമിന്റെ വധശിക്ഷ സൗദി കോടതി റദ്ദാക്കിയത് ജൂലൈ രണ്ടിനാണ്. ജനങ്ങളിൽ നിന്ന് സമാഹരിച്ച ഒന്നരക്കോടി റിയാൽ ദയാധനം നൽകിതോടെയാണ് മോചനത്തിനുള്ള വഴിതെളിഞ്ഞത്.

webdesk14: