ഇന്ത്യയുടെ വളർച്ചാ നിരക്ക് അപകടകരമായ നിലയിലെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പറഞ്ഞു.വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ മാസം നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തിറക്കിയ കണക്കുകൾ പ്രകാരമുള്ള ത്രൈമാസ വളർച്ചയിലെ തുടർച്ചയായ മാന്ദ്യം ആശങ്കജനകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത കുറച്ചു വർഷങ്ങളിൽ പദ്ധതികൾ പൂർണമായി പ്രാവർത്തികമായാലും കുറഞ്ഞ തൊഴിലവസരങ്ങൾ മാത്രമേ സൃഷ്ടിക്കൂ. ഇതേ കാലയളവിൽ ഇന്ത്യക്ക് ആവശ്യമായ തൊഴിലവസരങ്ങളെക്കാൾ കുറവാണിതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.