കോഴിക്കോട് മെഡിക്കല്‍ കോളേജിലെ റാഗിങ്ങിനെ തുടര്‍ന്ന് പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു. ഓര്‍ത്തോ വിഭാഗം പിജി വിദ്യാര്‍ത്ഥിയായ ഡോക്ടര്‍ ജിതിന്‍ ജോയ് ആണ് സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തിനിരയായി പഠനം അവസാനിപ്പിച്ചത്.
രാത്രി ഉറങ്ങാന്‍ പോലും അനുവദിക്കാതെ അധികസമയം വാര്‍ഡുകളില്‍ ജോലി ചെയ്യിപ്പിച്ചെന്നും മനപ്പൂര്‍വ്വം ജോലിഭാരം അധികം തരുന്നുവെന്നും ജിതിന്‍ ആരോപിക്കുന്നു. വകുപ്പ് തലവനോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
അതേസമയം സംഭവത്തില്‍ രണ്ട് സീനിയര്‍ പി ജി വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. ഡോക്ടര്‍ മുഹമ്മദ് സാജിദ്, ഡോക്ടര്‍ ഹരിഹരന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.