നഴ്‌സിങ് കോളജ് റാഗിങ്; മാതൃകപരമായ ശിക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍

കോട്ടയം സര്‍ക്കാര്‍ നഴ്സിങ് കോളജിലെ റാഗിങ് ാതൃകപരമായ ശിക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ ഡോ. സുലേഖ എ.ടി. അതേസമയം വിദ്യാര്‍ത്ഥികള്‍ റാഗിങിനെ കുറിച്ച് പരാതി നല്‍കിയിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. കോളേജില്‍ പല തവണ ആന്റി റാഗിംങ് സ്‌കാസ് പരാതികള്‍ ഉണ്ടോ എന്ന് ചോദിച്ചിരുന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

അതേസമയം സംഭവുമായി ബന്ധപ്പെട്ട് പ്രാഥമിക നടപടി എന്ന നിലയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തതെന്നും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഭീഷണി കാരണമാകാം വിദ്യാര്‍ത്ഥികള്‍ പരാതി പറയാതിരുന്നതെന്നും മാതൃകപരമായ ശിക്ഷ നല്‍കണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇതേതുടര്‍ന്ന് പിടിഎ എക്‌സിക്യൂട്ടീവ് ചേര്‍ന്നുവെന്നും മെഡിക്കല്‍ എഡ്യുകേഷന് റിപ്പോര്‍ട്ട് നല്‍കിയെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയം സര്‍ക്കാര്‍ നഴ്സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ കോമ്പസ് കൊണ്ട് മുറിവുണ്ടാക്കിശേഷം മുറിവില്‍ ബോഡി ലോഷന്‍ ഒഴിച്ച് കൂടുതല്‍ വേദനിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

വിദ്യാര്‍ത്ഥിയുടെ കാലുകള്‍ കട്ടിലില്‍ തുണി കൊണ്ട് കെട്ടിയതിനാല്‍ മുറിഞ്ഞ് ചോരയൊലിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ഒന്നിലേറെ പേര്‍ ചേര്‍ന്ന് കോമ്പസ് കുത്തിയിറക്കി വൃത്തം വരയ്ക്കുകയും ചെയ്തു.

എന്നാല്‍ വേദന കൊണ്ട് വിദ്യാര്‍ത്ഥി കരഞ്ഞതോടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വായിലേക്കും ചോരയൊലിക്കുന്ന ഭാഗങ്ങളിലേക്കും ബോഡി ലോഷന്‍ ഒഴിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 

webdesk17:
whatsapp
line