വണ്ടൂര്‍: മലപ്പുറം വണ്ടൂരില്‍ റാഗിങിനിടെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു. വണ്ടൂര്‍ വാണിയമ്പലം സ്‌കൂളിലെ പ്ലസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷാഹുലിനാണ് പരിക്കേറ്റത്. റാഗ് ചെയ്ത വിവരം അധ്യാപകരോട് പരാതിപ്പെട്ടതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തില്‍ വണ്ടൂര്‍ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോട് പ്ലസ് വണ്‍ വിദ്യാത്ഥിക്ക് റാഗിങിനിടെ ചെവിക്ക് പരിക്കേറ്റിരുന്നു. നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി ഹാഫിസ് അലിക്കാണ് പരിക്കേറ്റത്.
റാഗിങ്: സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു
Tags: ragging