റാഗിങ് കേസ്; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്

പാനൂര്‍: സീനിയര്‍ വിദ്യാര്‍ഥികളെ ബഹുമാനിച്ചില്ലെന്നാരോപിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മര്‍ദിച്ച് ഇടതു കൈ ചവിട്ടിയൊടിച്ച സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസ്. പ്ലസ് ടു വിദ്യാര്‍ഥികളായ ഫസല്‍ (18), നഹ്യാന്‍ (18), നസല്‍ (18) തുടങ്ങി കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കെതിരെ കൊളവല്ലൂര്‍ പൊലീസ് കേസെടുത്തു.

പാറാട് പി.ആര്‍ മെമ്മോറിയല്‍ കൊളവല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി മുഹമ്മദ് നിഹാലിനാണ് (17) സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്ന് മര്‍ദനമേറ്റത്. ബുധനാഴ്ച ഉച്ചക്ക് 1.45ഓടെ സ്‌കൂള്‍ കാന്റീന്‍ പരിസരത്ത് വെച്ചയിരുന്നു ആക്രമണം. പരിക്കേറ്റ വിദ്യാര്‍ഥിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

ഗുരുതരമായി പരിക്കേറ്റ നിഹാലിനെ സഹപാഠികളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ ഫസല്‍, നഹ്യാന്‍, നസല്‍ എന്നിവരെ
സസ്‌പെന്‍ഡ് ചെയ്തു.

webdesk18:
whatsapp
line