X

റഫാല്‍ സൈന്യത്തിന് മേലുള്ള 1.3 ലക്ഷം കോടിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; പ്രധാനമന്ത്രിക്ക് നാണമില്ലേ എന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെയുടെ വെളിപ്പെടുത്തലോടെ പുതിയ വഴിത്തിരിവിലായ റഫാല്‍ വിവാദത്തില്‍ പ്രതിരോധത്തിലായ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റിലാന്‍സിനുമെതിരെ വീണ്ടും തുറന്നടിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ കുറിച്ച് പുച്ഛം തോന്നുതായി പറഞ്ഞു. മോദിക്കെതിരെ നിശിത വിമര്‍ശനവുമായി ട്വിറ്ററിലൂടെയാണ് രാഹുല്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

റഫാല്‍ ഇടപാടിലൂടെ ഇന്ത്യന്‍ പ്രതിരോധ സേനക്കു മുകളില്‍ മോദിയും അനില്‍ അംബാനിയും ചേര്‍ന്ന് ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപയുടെ മിന്നലാക്രമണമാണ് നടത്തിയതെന്നാണ്, ട്വിറ്റില്‍ രാഹുലിന്റെ ആരോപണം. രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ രക്തത്തോടാണ് മോദി അനാദരവ് കാണിച്ചത്. ഇതിലൂ
െഇന്ത്യയുടെ ആത്മാവിനെ ഒറ്റിക്കൊടുക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അദ്ദേഹത്തിന് ഇതില്‍ നാണമില്ലേ എന്നും രാഹുല്‍ ട്വീറ്റില്‍ ചോദിക്കുന്നു.

 


Read More: റഫേല്‍ കരാര്‍: അനില്‍ അംബാനിയെ നിര്‍ദേശിച്ചത് ഇന്ത്യയെന്ന് ഫ്രാന്‍സ്


 

നേരത്തെ റാഫേല്‍ ഇടപാടില്‍ അംബാനിയുടെ പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന് വെളിപ്പെടുത്തിയ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെയ്ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ട്വിറ്റിലൂടെയുള്ള രാഹുലിന്റെ നന്ദി പറച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ പ്രതികരിച്ചായിരുന്നു.

‘നന്ദി ഫ്രാങ്കോയിസ് ഹോളണ്ടെ, കോടിക്കണക്കിന് രൂപയുടെ കരാര്‍ മോദിക്ക് മറിച്ചു നല്‍കിയെന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ മനസ്സിലായിരിക്കുയാണ്. പ്രധാനമന്ത്രി ഇന്ത്യയെ വഞ്ചിച്ചിരിക്കുയാണ്. നമ്മുടെ സൈനിക രക്തത്തെ അപമാനിച്ചിരിക്കുകയാണ് രാഹുല്‍ പറഞ്ഞു.

റാഫേല്‍ വിമാനക്കരാറില്‍ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളിയാക്കാന്‍ നിര്‍ദ്ദേശിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡണ്ട് ഫ്രാങ്കോയിസ് ഹോളണ്ടെ വെളിപ്പെടുത്തുകയായിരുന്നു. ഫ്രഞ്ച് മാധ്യമമായ മീഡിയാപോര്‍ട്ടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഒരു അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. 36 റാഫേല് യുദ്ധവിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ഡസാള്‍ട്ട് ഏവിയേഷനില്‍ നിന്നും വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.

chandrika: