ന്യൂഡല്‍ഹി: റഫാല്‍ പുനപരിശോധനാ ഹര്‍ജികളില്‍ കേന്ദ്രത്തിന്റെ വാദത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി. വിവരാവകാശ നിയമത്തിന് ഔദ്യോഗിക രഹസ്യ നിയമത്തിന് മുകളിലും അധികാരമുണ്ടെന്ന് ജസ്റ്റിസ് കെ.എം ജോസഫ് നിരീക്ഷിച്ചു. ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ട രേഖകള്‍ക്ക് ഇനി എന്ത് രഹസ്യസ്വഭാവമാണ് ഉള്ളതെന്ന് ജസ്റ്റിസ് എ.കെ കൌള്‍ ചോദിച്ചു. അനുമതിയില്ലാതെ സര്‍ക്കാര്‍ രേഖകള്‍ മോഷ്ടിച്ച് പരസ്യമാക്കുകയായിരുന്നുവെന്ന് എ.ജി വാദിച്ചു. എ.ജിയുടെ വാദങ്ങളെ ഹരജിക്കാരും എതിര്‍ത്തു. അതേസമയം, പുനപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം തുടരുകയാണ്.
റഫാല്‍: പുന:പരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നു
Tags: RAFALE SCAMrahul gandhi