X

റഫാല്‍ കരാറിനെതിരായ ഹര്‍ജി: സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്നും 36 റാഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള നരേന്ദ്രമോദി സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ കെ.എം ജോസഫ്, എശ്.കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.

കരാറിലെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് അഡ്വ.വിനീത് ഡാണ്ടയാണ് ഹര്‍ജി സമര്‍പ്പിച്ചത്. യു.പി.എ സര്‍ക്കാറിന്റെയും എന്‍ഡിഎ സര്‍ക്കാറിന്റെയും കാലത്തെ കരാറുകളും ആ കരാറുകളിലെ വിലയുടെ താരതമ്യവും ലഭ്യമാക്കണമെന്ന് ഹര്‍ജിയില്‍ അഡ്വ.വിനീത് ഡാണ്ട ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ.മനോഹര്‍ ലാല്‍ ശര്‍മ നേരത്തെ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

chandrika: