ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു.
റഫാല്‍ ഇടപാടിലും കരാറിലും സംശയങ്ങളില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. റഫാല്‍ ജെറ്റിന്റെ ഗുണനിലവാരത്തിലും സംശയമില്ല. വില താരതമ്യം ചെയ്യുക കോടതിയുടെ ഉത്തരവാദിത്തമല്ല. പ്രതിരോധ ഇടപാടുകളില്‍ കോടതിയുടെ പരിശോധനക്ക് പരിധിയുണ്ടെന്നും കോടതി പറഞ്ഞു.
ഇന്ത്യക്ക് യുദ്ധവിമാനങ്ങള്‍ ആവശ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. റാഫേല്‍ കരാറില്‍ തീരുമാനമെടുത്തതില്‍ കേന്ദ്രത്തിന് എന്തെങ്കിലും വീഴ്ചയുണ്ടായതായി കണ്ടെത്താനായിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.