X
    Categories: CultureNewsViews

റാഫേൽ പുനഃ പരിശോധന ഹർജികളിൽ ഇന്ന് സുപ്രീം കോടതിയിൽ നടന്നത്

ബാലഗോപാല്‍ ബി നായര്‍

റാഫേൽ പുനഃ പരിശോധന ഹർജികൾ : സുപ്രീം കോടതിയിൽ വാദം ആരംഭിച്ചു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് കെ എം ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജികൾ പരിഗണിക്കുന്നത്.


റാഫേലിൽ പുതിയ രേഖകൾ പരിഗണിക്കില്ല എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്.

നേരത്തെ നൽകിയ രേഖകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. അതിന് ഉള്ളിൽ നിന്ന് വാദിക്കാൻ നിർദേശം.

ഹിന്ദു എഡിറ്റർ എൻ റാം നൽകിയ രേഖ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു.

റാഫേൽ കരാർ റദ്ദാക്കണം എന്ന ആവശ്യം ഞങ്ങൾക്ക് ഇല്ലായിരുന്നു. മനോഹർ ലാൽ ശർമ്മ, വിനീത് ദണ്ഡ എന്നിവർക്ക് ആയിരുന്നു ആ ആവശ്യം. ഞങ്ങളുടെ ആവശ്യം അന്വേഷണം ആയിരുന്നു : പ്രശാന്ത് ഭൂഷൺ

ഒരു അന്വേഷണം ആവശ്യമുണ്ടോ വേണ്ടയോ ? അത് മാത്രം ആണ് വിഷയം. ഞങ്ങൾ സി ബി ഐ യ്ക്ക് നൽകിയ പരാതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ് ? : പ്രശാന്ത് ഭൂഷൺ

യശ്വന്ത് സിൻഹ അരുൺ ഷൂരി എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രെജിസ്റ്റർ ചെയ്ത അന്വേഷണം നടത്തണം ആയിരുന്നു : ഭൂഷൺ

ഡിസംബർ 14 ലെ വിധിയിൽ ഗുരുതരം ആയ പിഴവുകൾ ഉണ്ടായിട്ടുണ്ട്. സർക്കാർ കോടതിയെ തെറ്റ് ധരിപ്പിക്കുക ആയിരുന്നു. തെറ്റ് ധരിപ്പച്ചതിന് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യമാണ് : ഭൂഷൺ

ചില രേഖകൾ കോടതിയിൽ നിന്ന് മനപൂർവും മറച്ച് വച്ചു : ഭൂഷൺ

ഹിന്ദു ദിനപത്രവും കേസിലെ ഹർജികരും മോഷ്ടിച്ച ചില രേഖകളെ ആണ് ആശ്രയിക്കുന്നത്. ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ഇവർക്ക് എതിരെ നടപടി ഉണ്ടാകും : അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ

ആരാണ് ഇവർക്ക് രേഖകൾ നൽകിയത് എന്നതിനെ സംബന്ധിച്ച് അന്വേഷണം ഉണ്ടാകും. അവർക്ക് എതിരെ ക്രിമിനൽ നടപടി എടുക്കും. കോടതി ഇത്തരം രഹസ്യ രേഖകൾ പരിഗണിക്കരുത് : കെ കെ വേണുഗോപാൽ

പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് രേഖകൾ മോഷ്ടിക്കുക ആയിരുന്നു. ആരാണ് മോഷ്ടിച്ചത് എന്ന് അന്വേഷിക്കുക ആണ് : വേണുഗോപാൽ

രണ്ടു മാധ്യമങ്ങൾക്കും ഒരു അഭിഭാഷകനും എതിരെ ക്രിമിനൽ നടപടി എടുക്കും : അറ്റോർണി ജനറൽ

കോടതിയെ സ്വാധീനിക്കാൻ ആണ് മാധ്യമത്തിൽ വാർത്തകൾ വരുന്നത് . റാഫേൽ ഇടപാട് വൈകിക്കാൻ ആകില്ല : അറ്റോർണി ജനറൽ

രേഖകൾ മോഷണം പോയതിന് ശേഷം എന്ത് നടപടി ആണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത് ? ഉച്ചക്ക് രണ്ട് മണിക്ക് ഇക്കാര്യം കോടതിയെ അറിയിക്കണം : ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്

റാഫേൽ പുനഃ പരിശോധന ഹർജികളും, ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹർജികളും തള്ളണം എന്ന് അറ്റോർണി ജനറൽ .


ബെഞ്ച് ഉച്ച ഭക്ഷണത്തിനായി പിരിഞ്ഞു.

ഇനി രണ്ട് മണിക്ക്

ഉച്ച ഭക്ഷണത്തിന് ശേഷം ബെഞ്ച് വീണ്ടും ഇരുന്നു

ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് നൽകിയ പുനഃപരിശോധന ഹർജി കേൾക്കാൻ കഴിയില്ല എന്ന് സുപ്രീം കോടതി.

സഞ്ജയ് സിങ് കോടതിക്ക് എതിരെ നടത്തിയ പരാമർശങ്ങൾ അത്രയ്ക്ക് തരം താഴ്ന്നത് : ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്

സിംഗിന്റെ പരാമർശങ്ങൾ ഞങ്ങൾ ഗൗരവത്തോടെ ആണ് എടുക്കുന്നത്. സഞ്ജയ് സിങ്ങിന് എതിരെ നടപടി ഉണ്ടാകും എന്ന് കോടതി. ഇക്കാര്യം സിംഗിനെ അറിയിച്ചോളു : സഞ്ജയ് സിംഗിന്റെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ്

യഥാർത്ഥ വസ്തുതകൾ കോടതിയുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നവർക്ക് എതിരെ ക്രിമിനൽ നടപടി സ്വീകരിക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന അറ്റോർണി ജനറലിന്റെ നടപടി കോടതി അലക്ഷ്യം : പ്രശാന്ത് ഭൂഷൺ

വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ മാത്രം അല്ല ഹർജിക്കാർക്ക് എതിരെയും നടപടി എടുക്കും എന്ന് പറയുന്നത് ഭീഷണി പെടുത്തൽ ആണെന്ന് പ്രശാന്ത് ഭൂഷൺ

രാജ്യ സുരക്ഷയും ആയി ബന്ധപ്പെട്ട രേഖകളും, വിദേശ രാജ്യങ്ങളും ആയി ബന്ധപ്പെട്ട രേഖകളും വിവരാവകാശ നിയമനത്തിന്റെ പരിധിയിൽ വരില്ല. അതീവ രഹസ്യം എന്ന് രേഖപ്പെടുത്തിയ രേഖകൾ ആണ് ഇപ്പോൾ പൊതു മണ്ഡലത്തിൽ ഉള്ളത്. : വേണുഗോപാൽ

പ്രതിരോധ കരാറുകളും ആയി ബന്ധപ്പെട്ട രേഖകൾ പരസ്യപ്പെടുത്താൻ ഉള്ളത് അല്ല : വേണുഗോപാൽ

ഈ രേഖകൾ കോടതിയിൽ ഫയൽ ചെയ്യാൻ ശ്രമിക്കുക വഴി പ്രശാന്ത് ഭൂഷണും ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു: വേണുഗോപാൽ


ഹിന്ദു ദിനപത്രം രേഖകൾ പ്രസിദ്ധീകരിച്ചപ്പോൾ അതിന്റെ മുകളിൽ “സീക്രട്ട്” എന്ന് എഴുതിയത് മാച്ച് കളഞ്ഞു: വേണുഗോപാൽ

ഈ രാജ്യത്തെ എഫ് 16 പോലുള്ള ശത്രു രാജ്യങ്ങളിലെ യുദ്ധ വിമാനങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടത് ഉണ്ട് : വേണുഗോപാൽ

ഔദ്യോഗിക രഹസ്യ രേഖകൾ പ്രസിദ്ധീകരിക്കുന്നത് 4 മുതൽ 14 വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ്: വേണുഗോപാൽ

ലോകം മുഴുവൻ ഈ രേഖകൾ പ്രചരിപ്പിച്ചു. എത്ര വലിയ ദ്രോഹം ആണ് ഈ രാജ്യത്തോട് ചെയ്തത് : വേണുഗോപാൽ

സി ബി ഐ അന്വേഷണത്തിന് ഇപ്പോൾ ഉത്തരവ് ഇട്ടാൽ. അത് രാജ്യത്തിന് ഉണ്ടാക്കുന്ന നഷ്ടം വലുത് ആയിരിക്കും. : വേണുഗോപാൽ

ജസ്റ്റിസ് കെ എം ജോസഫ് : രാജ്യ സുരക്ഷ സംബന്ധിച്ച വിഷയം ഇവിടെ ഉയരുന്നില്ല. ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടോ എന്നതാണ് വിഷയം.

ജസ്റ്റിസ് ജോസഫ് : ഗൗരവ്വം ഏറിയ വിഷയം ഉയരുമ്പോൾ രാജ്യ സുരക്ഷയിൽ പരിരക്ഷ നേടുക ആണോ ?


ജസ്റ്റിസ് ജോസഫ് : അഴിമതി ജുഡീഷ്യയിൽ പരിശോധനയിൽ നിന്ന് ഒഴിവാക്കാൻ രാജ്യ സുരക്ഷാ കാരണം ആക്കാൻ കഴിയില്ല.

നിയമ ലംഘിക്കപ്പെട്ടാൽ, ഞങ്ങൾ നോക്കി നിൽക്കണമോ ? ഇവിടെ രാജ്യ സുരക്ഷയും ആയി ബന്ധപ്പെട്ട രേഖകൾ ആണ് മോഷണം പോയത് : വേണുഗോപാൽ

മോഷ്ടിക്കപ്പെട്ട രേഖകൾ ആണെങ്ങിലും കോടതിക്ക് അത് പരിശോധിക്കാം. രേഖ എങ്ങനെ കൈക്കലാക്കി എന്നത് കോടതിയുടെ വിഷയം അല്ല : ജസ്റ്റിസ് ജോസഫ്

മോഷ്ടിക്കപ്പെട്ട രേഖകളുടെ ഉറവിടം വെളിപ്പെടുത്തിയാൽ മാത്രമേ ആ രേഖകൾ കോടതിക്ക് പരിശോധിക്കാൻ ആകുകയുള്ളു : വേണുഗോപാൽ

പ്രതിരോധ മന്ത്രാലയത്തിൽ എവിടെ നിന്ന് രേഖകൾ കിട്ടി എന്ന് ഹർജിക്കാർ വെളിപ്പെടുത്തണം : കെ കെ വേണുഗോപാൽ

നിയമവിധേയം അല്ലാതെ കിട്ടിയ രേഖകൾ കോടതിക്ക് പരിഗണിക്കാൻ കഴിയില്ല : വേണുഗോപാൽ

ഈ വിഷയത്തിലെ നിയമം ആണ് അറ്റോർണി പറയേണ്ടത്. അങ്ങ് അത് പറയുന്നില്ല : ജസ്റ്റിസ് ജോസഫ്

അന്തരാഷ്ട്ര കരാറുകളെ കുറിച്ചാണോ വിശദീകരിക്കേണ്ടത് ? ആദ്യം മുതലേ തുടങ്ങണം എന്നാണോ കോടതി പറയുന്നത് ? അന്താരാഷ്ട്ര കരാറുകൾ കോടതി റദ്ദാക്കിയാൽ അത് നൽകുന്ന സൂചന എന്താണ് : വേണുഗോപാൽ

റാഫേൽ ഇടപാടും ആയി ബന്ധപ്പെട്ട് ഇത് വരെ കേസ് രെജിസ്റ്റർ ചെയ്തിട്ടില്ല. ചെയ്താൽ ഹർജികരെയും അതിൽ ഉൾപെടുത്തേണ്ടി വരും : വേണുഗോപാൽ

റാഫേൽ രേഖകൾ ചോർന്നതും ആയി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണം നടക്കുന്നു. ഇത് വരെ കേസ് രെജിസ്റ്റർ ചെയ്തിട്ടില്ല. ചെയ്താൽ ഹർജികരെയും അതിൽ ഉൾപെടുത്തേണ്ടി വരും : വേണുഗോപാൽ

ഹർജിക്കാർ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു. അവരുടെ പുനഃ പരിശോധന ഹർജികൾ കോടതി തള്ളണം. ഇത് പ്രതിരോധ കരാറും ആയി ബന്ധപ്പെട്ട വിഷയം ആണ് : വേണുഗോപാൽ

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് : ഒരു കള്ളൻ തന്റെ നിരപരിധിത്വം തെളിയിക്കാൻ മോഷ്ടിച്ച ഒരു രേഖ ഹാജർ ആക്കുന്നു. ആ രേഖ അയാളുടെ നിരപരിധത്വം തെളിയിക്കുന്നത് ആണ്. ജഡ്ജി ആ രേഖ സ്വീകരിക്കണമോ വേണ്ടയോ ?

വേണുഗോപാൽ : രേഖയുടെ ഉറവിടം കള്ളൻ വെളിപ്പെടുത്തിയാൽ ജഡ്ജിക്ക് അത് സ്വീകരിക്കാം.

ജസ്റ്റിസ് കെ എം ജോസഫ് : ബൊഫോഴ്‌സ് കേസിലും ഈ മാനദണ്ഡം ബാധകം ആണോ ? അങ്ങനെ എങ്കിൽ ആ കേസും കേൾക്കാൻ കഴിയില്ല അല്ലോ ?

ജസ്റ്റിസ് കൗൾ : രേഖകൾ ഞങ്ങളുടെ മുന്നിൽ എത്തി. ഇനി ഞങ്ങൾ അത് പരിശോധിക്കുന്നതിൽ എന്താണ് കുഴപ്പം ?

പ്രതിരോധ കരാറുകൾ ഭരണപരം ആയ വിഷയം ആണ്. ലോകത്ത് ഒരു രാജ്യത്ത് മാത്രമേ അത് കോടതിയുടെ ജുഡീഷ്യൽ പരിശോധനക്ക് വിദേയം ആകുകയുള്ളു. അത് ഇന്ത്യ ആണ് : വേണുഗോപാൽ

ജസ്റ്റിസ് കൗൾ : ഈ രേഖകൾ മോഷണം പോകാതെ ഇരിക്കാൻ സർക്കാർ നോക്കണം ആയിരുന്നു. ഈ രേഖകൾ ഞങ്ങൾ സംശയത്തോടെ നോക്കണം എന്ന് അറ്റോർണിക്ക് പറയാം. എന്നാൽ നോക്കുകയെ ചെയ്യരുത് എന്ന് പറയാൻ കഴിയില്ല.

രാജ്യത്തിൻറെ നിലനിൽപ്പിന്റെ വിഷയം ആയതിനാൽ, പ്രതിരോധ വിഷയങ്ങൾ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയം ആക്കുന്നതിനെ സംബന്ധിച്ച് ഒരു നിയമ നിർമ്മാണം അനിവാര്യം ആണ് : വേണുഗോപാൽ

സുപ്രീം കോടതി കരുതലോടെ വേണം ഈ വിഷയം കൈകാര്യം ചെയ്യേണ്ടത്. ഏതൊരു പരാമർശവും സർക്കാരിന്റെ സ്ഥിരതയെ ബാധിക്കും: കെ കെ വേണുഗോപാൽ

റാഫേൽ ഇടപാടും ആയി ബന്ധപ്പെട്ട റിപ്പോർട്ട് പാർലമെന്റിന്റെ പരിഗണനയിൽ ആണ്. അത് പാര്ലമെന്റ് നോക്കും : അറ്റോർണി ജനറൽ

ശത്രു രാജ്യങ്ങളിൽ നിന്ന് രാജ്യത്തെ പ്രതിരോധിക്കാൻ ആധുനിക ആയുധങ്ങൾ വേണം. ഇത് രാജ്യ സുരക്ഷയുടെ വിച്ഛയം ആണ് : വേണുഗോപാൽ

ഈ കോടതിയിൽ നിന്ന് ഉണ്ടാകുന്ന ഓരോ പരാമർശവും സർക്കാരിന് എതിരെ ഉപയോഗിക്കും. അതിനാൽ ആണ് കരുതലോടെ വിഷയം കൈകാര്യം ചെയ്യണം എന്ന് പറയുന്നത്. ഇത് പ്രതിരോധ മേഖലയും ആയി ബന്ധപ്പെട്ട കാര്യം ആണ് : വേണുഗോപാൽ

ചീഫ് ജസ്റ്റിസ് ഗോഗോയ് : ഒരു വ്യക്തി പൊതു താത്പര്യ ഹർജിയും ആയി കോടതിയെ സമീപിക്കുന്നു. അദ്ദേഹത്തിന്റെ ഉദ്ദേശ ലക്‌ഷ്യം ശരി അല്ല എന്ന് കോടതിക്ക് തോന്നുന്നു. എന്നാൽ ആവശ്യം ന്യായം ആണെന്നും. അങ്ങനെ എങ്കിൽ ഒരു അമിക്കസ് ക്യുറിയെ നിയമിച്ച് ആ ഹർജി പരിഗണിച്ചു കൂടെ ?

വേണുഗോപാൽ : തീർച്ച ആയും പരിഗണിക്കാം. എന്നാൽ ആ വിഷയം വല്ല തോടോ, ഡാം മോ, മറ്റോ ആകണം. ഇത് രാജ്യ രക്ഷയും ആയി ബന്ധപ്പെട്ട പ്രതിരോധ കരാർ ആണ്.

ഹിന്ദുവും വാർത്ത ഏജൻസി ആയ എ എൻ ഐ യും പ്രസിദ്ധീകരിച്ച രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ചതാണ്. അത് സംബന്ധിച്ച് സ്വീകരിച്ച നടപടി നാളെ കോടതിയെ അറിയിക്കാം എന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ

രേഖകൾ കളവ് പോയതാണ് എന്ന് വ്യക്തമാക്കി പ്രതിരോധ വകുപ്പ് സെക്രട്ടറി സത്യവാങ് മൂലം ഫയൽ ചെയ്യുമോ : ചീഫ് ജസ്റ്റിസ്

ചെയ്യാം. വ്യാഴ്ച ചെയ്യാം : അറ്റോർണി ജനറൽ

വിസിൽ ബ്ലോവർ മാർ ഇത്തരം രേഖകൾ പുറത്ത് നൽകാറുണ്ട്. സി ബി ഐ മുൻ ഡയറക്റ്റർ രഞ്ജിത് സിൻഹയുടെ വീട്ടിലെ സന്ദർശക രെജിസ്റ്റർ ഇങ്ങനെ പുറത്ത് വന്നതാണ്. അത് പോലെ തന്നെ 2 ജി കേസിലെ രേഖകളും. ഈ രേഖകളുടെ അടിസ്ഥാനത്തിൽ ആണ് കോടതി അന്വേഷണത്തിന് ഉത്തരവ് ഇട്ടത് : ഭൂഷൺ

പ്രതിരോധ കരാറുകളും ആയി ബന്ധപ്പെട്ട രേഖകൾ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയം ആക്കരുത് എന്ന അറ്റോർണി ജനറലിന്റെ വാദം അത്ഭുധപെടുത്തുന്നു : ഭൂഷൺ

ഞങ്ങൾ അറ്റോർണിയുടെ വാദം അംഗീകരിച്ചാൽ ഈ രേഖകൾ പരിശോധിക്കില്ല. ഈ രേഖകൾ ഒഴികെ ഉള്ള നിങ്ങളുടെ പുനഃ പരിശോധന ഹർജികൾ കേൾക്കാം. ഞങ്ങൾ അറ്റോർണി ജനറലിന്റെ വാദം തള്ളിയാൽ, ഈ രേഖകൾ എങ്ങനെ ഈ ഹർജികൾക്ക് ബാധകം ആണെന്ന് പരിശോധിക്കാം : ചീഫ് ജസ്റ്റിസ്

ആ രേഖകൾ പരിശോധക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ മാത്രം ഇപ്പോൾ വാദം ചുരുക്കി നിറുത്തുക : ചീഫ് ജസ്റ്റിസ്

ഞാൻ ഇവിടെ ഹാജർ ആക്കിയ ഒട്ടു മിക്ക രേഖകളുടെയും ഉറവിടം വെളുപ്പെടുത്തിയിട്ടുണ്ട്. മിക്കതും ഹിന്ദു, കാരവൻ, ഇന്ത്യൻ എക്സ്പ്രസ് എന്നിവയിൽ നിന്നാണ്. ഒരു രേഖ മാത്രം ആണ് പ്രതിരോധ മന്ത്രലയത്തിൽ നിന്ന് ഉള്ളത് : ഭൂഷൺ

റാഫേൽ യുദ്ധ വിമാനങ്ങളുടെ വില ഉൾപ്പടെ ഉള്ള വിഷയങ്ങൾ സർക്കാർ പാർലമെന്റിൽ വെളുപ്പെടുത്തിയിട്ടുണ്ട്. പക്ഷേ സി എ ജി റിപ്പോർട്ടിന്റെ ഒരു ഭാഗം മാത്രം പാർലമെന്റിൽ വയ്ക്കുന്നതിന് മുമ്പ് പ്രസിദ്ധീകരിച്ചത് ഇത് ആദ്യം : ഭൂഷൺ

കരാറിലെ പല വ്യവസ്ഥകളും കോടതിയിൽ നിന്ന് മറച്ച് വച്ചു. അഴിമതി തടയുന്നതിനുള്ള കരാറിലെ വ്യവസ്ഥയിൽ മുൻ കാല പ്രാബല്യത്തോടെ മാറ്റം വരുത്തി : ഭൂഷൺ

ഹർജികൾ പരിഗണിക്കുന്നത് മാർച്ച് 14 ലേക്ക് മാറ്റി

ഹർജികൾ നാളെ കേൾക്കണം എന്ന് ഹർജിക്കാർ ആവശ്യപ്പെട്ടപ്പോൾ ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശം

രാജ്യത്തിന് യുദ്ധ വിമാനങ്ങൾ ആവശ്യം ആണ്. രാജ്യത്തിന് ടീച്ചർമാർ ആവശ്യം ആണ്. അങ്ങനെ പലതും ആവശ്യം ആണ്. എന്നാൽ ഞങ്ങൾക്ക് പരിമിതം ആയ സമയമേ ഉള്ളു. അത് കൊണ്ട് മാർച്ച് 14 ന് കേൾക്കാം. വൈകിട്ട് മൂന്ന് മണിക്ക്

ചന്ദ്രിക വെബ് ഡെസ്‌ക്‌: